മരളൂരിൽ സർവീസ് റോഡില്ല: യാത്രാവഴി അടഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ

മരളൂരിൽ സർവീസ് റോഡില്ല: യാത്രാവഴി അടഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ
മരളൂരിൽ സർവീസ് റോഡില്ല: യാത്രാവഴി അടഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ
Share  
2026 Apr 03, 09:47 AM
SAMUDRA
NISH

കൊയിലാണ്ടി: നന്തി - ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തോടെ മരളൂർ പനച്ചിക്കുന്ന് റോഡ് മുറിഞ്ഞുപോയതും സർവീസ് റോഡ് അനുവദിക്കാത്തതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. യാത്രാ സൗകര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരസമിതി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.


​ഏകദേശം 45 വർഷത്തോളം പഴക്കമുള്ള റോഡാണ് ബൈപ്പാസ് വന്നതോടെ ഇല്ലാതായത്. ഒരു വശത്ത് പുതിയ ബൈപ്പാസും മറുഭാഗത്ത് റെയിൽവേ ലൈനും ആയതോടെ ഈ പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ്. പനച്ചിക്കുന്ന് റോഡ് വരെ സർവീസ് റോഡ് നിർമ്മിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ഇതിനായി 50 മീറ്റർ ദൂരം വരെ പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ദൂരപരിധി നിശ്ചയിക്കുന്ന ബോർഡ് സ്ഥാപിക്കാനായി കുഴിയെടുത്തത് നാട്ടുകാർ തടഞ്ഞതോടെയാണ് ഇവിടെ സർവീസ് റോഡ് പ്ലാനിലില്ലെന്ന വിവരം കരാർ കമ്പനി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും നിലവിൽ പ്രവൃത്തികൾ നിർത്തിവെക്കുകയും ചെയ്തിരിക്കുകയാണ്.


​പ്രശ്നപരിഹാരത്തിനായി നഗരസഭ ഉപാധ്യക്ഷ സി.ടി. ബിന്ദുവിന്റെ അധ്യക്ഷതയിൽ നാട്ടുകാർ യോഗം ചേർന്നു. ഉണ്ണികൃഷ്‌ണൻ മരളൂർ, പി.ടി. അജിത്ത്, പീതാംബരൻ കുന്നോത്ത്, ഗിരീഷ് പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. സമരസമിതി ഭാരവാഹികളായി ഉണ്ണികൃഷ്‌ണൻ മരളൂരിനെ ചെയർമാനായും പീതാംബരൻ കുന്നോത്തിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. നഗരസഭാധ്യക്ഷ സി.ടി. ബിന്ദു കൺവീനറായും മണി അട്ടാളി ജോയിന്റ് കൺവീനറായും പി.ടി. അജിത്ത് ട്രഷററായും കമ്മിറ്റി രൂപീകരിച്ച് നിയമപോരാട്ടത്തിനും പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA