കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു: കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു: കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്
കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു: കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്
Share  
2026 Apr 03, 09:45 AM
SAMUDRA
NISH

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ പെരുമ്പള്ളിയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഈങ്ങാപ്പുഴ ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലേക്ക് റോഡരികിലെ കാട്ടിൽനിന്ന് പന്നി പാഞ്ഞുകയറുകയായിരുന്നു.


​അമ്പായത്തോട് മിച്ചഭൂമി രണ്ടാംപ്ലോട്ട് സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് പരിക്കേറ്റത്. രാജു (57), ഭാര്യ അംബിക (55), മകൻ അഖിൽ (32), മരുമകൾ ശ്രീഷ്‌മ (27), എട്ടുമാസം പ്രായമുള്ള നിഹാര എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പന്നി ഇടിച്ച ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിയുകയായിരുന്നു.


​പരിക്കേറ്റവരെ ഉടൻതന്നെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, സാരമായി പരിക്കേറ്റ രാജു, അഖിൽ, അംബിക എന്നിവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയോരത്തെ കാടുമൂടിയ ഭാഗങ്ങളിൽനിന്ന് വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങുന്നത് രാത്രികാല യാത്രക്കാർക്ക് വലിയ ഭീഷണിയാകുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA