കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരത്തിൽ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിരക്ക് പരിഗണിച്ച് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വിവിധ റൂട്ടുകളിലൂടെ വഴിതിരിച്ചുവിടും. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് കുറ്റ്യാടി വഴിയോ പയ്യോളിയിൽ നിന്ന് പേരാമ്പ്ര വഴിയോ പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾക്ക് നന്തിയിൽ നിന്ന് പുതിയ ബൈപ്പാസ് വഴി പ്രവേശിച്ച് ചെങ്ങോട്ടുകാവിലെത്തി യാത്ര തുടരാവുന്നതാണ്.
കോഴിക്കോട് ഭാഗത്തുനിന്ന് വടകരയിലേക്ക് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്നിൽ നിന്ന് കുറ്റ്യാടി റോഡിലേക്കോ അല്ലെങ്കിൽ കൊയിലാണ്ടിയിൽ നിന്ന് റെയിൽവേ ഓവർബ്രിഡ്ജ് വഴി ഉള്ള്യേരി - പേരാമ്പ്ര റോഡിലേക്കോ തിരിയണം. ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവിൽ നിന്ന് ബൈപ്പാസിലേക്ക് കയറി നന്തി വഴി പോകണം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരുന്ന ലോക്കൽ ബസ്സുകൾ പാലക്കുളത്ത് യാത്രക്കാരെ ഇറക്കി അവിടെനിന്നുതന്നെ തിരിച്ചുപോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ പോലീസ് നിർദ്ദേശങ്ങളുമായി സഹകരിക്കണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














