പള്ളിയത്ത് തെരുവുനായയ്ക്ക് പേവിഷബാധ: പ്രതിരോധ നടപടികൾ ഊർജ്ജിതം, ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം

പള്ളിയത്ത് തെരുവുനായയ്ക്ക് പേവിഷബാധ: പ്രതിരോധ നടപടികൾ ഊർജ്ജിതം, ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം
പള്ളിയത്ത് തെരുവുനായയ്ക്ക് പേവിഷബാധ: പ്രതിരോധ നടപടികൾ ഊർജ്ജിതം, ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം
Share  
2026 Mar 31, 07:02 PM
SAMUDRA
NISH

വേളം പള്ളിയത്ത് നാട്ടുകാരെ ആക്രമിച്ചതിനെത്തുടർന്ന് തല്ലിക്കൊന്ന തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് ആരോഗ്യവിഭാഗം അറിയിച്ചു. നായയുടെ കടിയേറ്റ രണ്ട് വ്യക്തികൾക്കും കൃത്യമായ ചികിത്സ നൽകിയിട്ടുണ്ട്. കൂടാതെ, ഈ നായ കടിച്ച മറ്റൊരു നായയെ കണ്ടെത്തുകയും അതിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകുകയും ചെയ്തിട്ടുണ്ട്.


​ജനങ്ങളുടെ ഭീതി അകറ്റുന്നതിനായി പ്രധാന കവലകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ നടന്നുവരികയാണ്. തെരുവുനായകളുടെ ആക്രമണമുണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പള്ളിയത്തും പരിസരപ്രദേശങ്ങളിലുമുള്ള പത്ത് നായകൾക്കും ഒരു പൂച്ചയ്ക്കും ഇതിനോടകം വാക്സിനേഷൻ നൽകിക്കഴിഞ്ഞു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിഭാഗം അഭ്യർത്ഥിച്ചു. മാർച്ച് 28-ന് നടന്ന സംഭവത്തിന് പിന്നാലെ വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA