കൊയിലാണ്ടി: ഒറ്റക്കണ്ടം മൂഴിക്കൽ മീത്തലിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ വൻ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. ഏകദേശം 18 ഏക്കറോളം വരുന്ന കുന്നിൻ പ്രദേശത്തെ കൃഷിത്തോട്ടങ്ങളും അടിക്കാടുമാണ് തീപിടിത്തത്തിൽ നശിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് പ്രദേശത്ത് തീ പടർന്നുപിടിച്ചത്. കൊയിലാണ്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ദുർഘടമായ ഭാഗങ്ങളിൽ ഫയർ ബീറ്ററുകൾ ഉപയോഗിച്ചും നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെയുമാണ് തീ അണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എം, എസ്.എഫ്.ആർ.ഒ ഷിജി ഐ, എഫ്.ആർ.ഒമാരായ രതീഷ് കെ.എൻ, ജാഹിർ എം, ഇർഷാദ് ടി.കെ, നിധിപ്രസാദ് ഇ.എം, രജീഷ് വി.പി, നവീൻ, ഹോം ഗാർഡുമാരായ അനിൽകുമാർ, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കനത്ത വേനലിൽ കുന്നിൻ പ്രദേശങ്ങളിൽ തീ പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














