കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി അണേല സ്വദേശി ആദർശിനാണ് (40) അപകടം സംഭവിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെ കൊയിലാണ്ടി എൽ.ഐ.സി ഓഫീസിന് മുൻവശത്തായിരുന്നു സംഭവം. റോഡരികിലെ കൂറ്റൻ പേരാലിന്റെ കൊമ്പ് അപ്രതീക്ഷിതമായി ആദർശിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ആദർശിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടസമയത്ത് നിരവധിയാളുകൾ മരത്തിന് സമീപത്തുണ്ടായിരുന്നു. മരം പൊട്ടുന്ന ശബ്ദം കേട്ട് ആളുകൾ ചിതറിയോടിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














