ചാനിയംകടവിൽ സംഘർഷം സൃഷ്ടിക്കാൻ യുത്ത് ലീഗ് ശ്രമമെന്ന് എൽ.ഡി.എഫ്; സമാധാന നീക്കങ്ങളെ അട്ടിമറിക്കുന്നതായി ആരോപണം

ചാനിയംകടവിൽ സംഘർഷം സൃഷ്ടിക്കാൻ യുത്ത് ലീഗ് ശ്രമമെന്ന് എൽ.ഡി.എഫ്; സമാധാന നീക്കങ്ങളെ അട്ടിമറിക്കുന്നതായി ആരോപണം
ചാനിയംകടവിൽ സംഘർഷം സൃഷ്ടിക്കാൻ യുത്ത് ലീഗ് ശ്രമമെന്ന് എൽ.ഡി.എഫ്; സമാധാന നീക്കങ്ങളെ അട്ടിമറിക്കുന്നതായി ആരോപണം
Share  
2026 Mar 28, 03:19 PM
SAMUDRA
NISH

തിരുവള്ളൂർ: ചാനിയംകടവ്, നെടുമ്പ്രമണ്ണ, ശാന്തിനഗർ മേഖലകളിൽ നിരന്തരമായി അക്രമങ്ങൾ അഴിച്ചുവിട്ട് നാടിന്റെ സമാധാനം തകർക്കാൻ യുത്ത് ലീഗ് ശ്രമിക്കുന്നതായി എൽ.ഡി.എഫ് തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി ആരോപിച്ചു. വടകര പോലീസിന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നിട്ടും സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണങ്ങൾ നടത്തി അക്രമത്തിന് പ്രേരിപ്പിക്കാനാണ് ലീഗ് കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തി.


​കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങളിൽ കരിയോയിൽ ഒഴിച്ചും യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചും പ്രകോപനം സൃഷ്ടിക്കുകയാണ്. ഈ സംഭവങ്ങളിൽ കുറ്റക്കാരെ തിരിച്ചറിയുന്നതിന് മുൻപേ, വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ഒരു വാഹന അപകടത്തെപ്പോലും രാഷ്ട്രീയവൽക്കരിക്കാനും സി.പി.ഐ.എം പ്രവർത്തകരെ ക്രിമിനലുകളായി ചിത്രീകരിക്കാനും നീക്കം നടന്നു. ഇതിന്റെ തുടർച്ചയായാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അക്ഷയ് കെ.വി, രസിൽ എന്നിവർക്ക് നേരെ മർദ്ദനമുണ്ടായതെന്നും എൽ.ഡി.എഫ് ആരോപിച്ചു.


​മുൻപ് ബോംബേറ് കേസുകളിലും വധശ്രമക്കേസുകളിലും പ്രതികളായവരാണ് ഇപ്പോൾ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് ഇത്തരത്തിൽ നാടിനെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് ലഭിക്കുന്ന ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഈ നീക്കങ്ങൾ. സംഘർഷം ഒഴിവാക്കാൻ പോലീസ് സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ അട്ടിമറിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും എൽ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ പ്രകോപനങ്ങളിൽ വീഴാതെ സമാധാനം നിലനിർത്താൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോക്കൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA