കൊയിലാണ്ടി: കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. വെള്ളിയാഴ്ച രാവിലെ നടന്ന കൊടിയേറ്റ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ആദ്യദിനം ഉച്ചയ്ക്ക് അന്നദാനവും തുടർന്ന് ദേവിഗാനങ്ങൾ, നൃത്തം, കരിമരുന്ന് പ്രയോഗം എന്നിവയും നടന്നു.
ശനിയാഴ്ച (28-ന്) രാത്രി ആധ്യാത്മിക പ്രഭാഷണം നടക്കും. ഞായറാഴ്ച വൈകീട്ട് ഓട്ടൻതുള്ളലും ഏഴ് മണിക്ക് തായമ്പകയും അരങ്ങേറും. തിങ്കളാഴ്ച രാത്രി ഏഴിന് അരയൻകാവ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയാണ് പ്രധാന ആകർഷണം. ചൊവ്വാഴ്ച വൈകീട്ട് വാളെഴുന്നള്ളത്തും ഏഴ് മണിക്ക് ഇരട്ടത്തായമ്പകയും നടക്കും. ഒൻപത് മണിക്ക് സ്കോളർഷിപ്പ് വിതരണവും നിശ്ചയിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് വൈകീട്ട് നാല് മണിക്ക് ഇളനീർക്കുലവരവ് നടക്കും. ആറ് മണിക്ക് എഴുന്നള്ളത്തും രാത്രി നാന്തകം എഴുന്നള്ളിപ്പും തുടർന്ന് കരിമരുന്ന് പ്രയോഗവുമുണ്ടാകും. രണ്ടാം തീയതി വൈകീട്ട് നാല് മണിക്ക് വെള്ളിക്കുട എഴുന്നള്ളിപ്പ് നടക്കും. മൂന്നാം തീയതി കാളിയാട്ടത്തോടെയും പിഷാരികാവിലേക്കുള്ള ഭഗവതിയുടെ പുറപ്പാടോടെയും ഉത്സവാഘോഷങ്ങൾ സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














