കായണ്ണ ഭഗവതിക്ഷേത്രത്തിലെ ആറാട്ടുത്സവം പൂർണ്ണമായും ഹരിതപ്രോട്ടക്കോൾ പാലിച്ചുകൊണ്ട് നടത്താൻ തീരുമാനം. ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിനും പ്ലാസ്റ്റിക് രഹിതമായി ഉത്സവം നടത്തുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായി ഹരിതകർമസേന പ്രത്യേകമായി നിർമ്മിച്ചുനൽകിയ ഹരിതകൊട്ടകളുടെ വിതരണവും ക്ഷേത്രപരിസരത്ത് നടന്നു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ്, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് കൊട്ടകൾ കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി.സി. നാരായണൻ, പഞ്ചായത്തംഗം ഷിജി ശ്രീജിത്ത്, ഹരിതകർമസേന പ്രസിഡന്റ് പി.കെ. ഗീത എന്നിവരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.കെ. ശിവദാസൻ, എ.സി. വിനോദൻ, ബാബു കുതിരോട്ട്, കുന്നുമ്മൽ ജോഷി, ടി.കെ. ജ്യോതി, കെ.കെ. വത്സല എന്നിവരും പങ്കെടുത്തു. പരിസ്ഥിതി സൗഹൃദമായ ഉത്സവ ആഘോഷങ്ങളിലൂടെ നാടിന് മാതൃകയാവുകയാണ് കായണ്ണ ഭഗവതിക്ഷേത്രവും നാട്ടുകാരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














