വടകര-വില്യാപ്പള്ളി റോഡ് വികസനത്തിന്റെ ഭാഗമായി വൈക്കിലശ്ശേരിയിലെ തണൽവൃക്ഷമായ അരയാൽ മുറിച്ചുനീക്കുന്നു. 43 വർഷം മുൻപ് ദിനേശൻ എന്ന നാട്ടുകാരൻ നട്ടുനനച്ചു വളർത്തിയ ഈ മരം നാടിനാകെ തണലേകുന്ന ഒന്നായിരുന്നു. വികസനത്തിന് വഴിയൊരുക്കാൻ മരം മുറിക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടെങ്കിലും നാടിന്റെ പുരോഗതിക്കായി അത് അനിവാര്യമാണെന്ന നിലപാടിലാണ് ദിനേശൻ.
1984 ഒക്ടോബർ 24-നാണ്, തന്റെ 14-ാം വയസ്സിൽ ദിനേശൻ ഈ അരയാൽത്തൈ നട്ടത്. അന്ന് ഏഴാം ക്ലാസ് പഠനം നിർത്തി അച്ഛനെ കടയിൽ സഹായിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ആരോ വടകരയിൽ നിന്ന് കൊണ്ടുവന്ന തൈ റോഡരികിൽ നട്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ ജീപ്പ് കയറി അത് ചതഞ്ഞുപോയി. എന്നാൽ പിൻമാറാൻ തയ്യാറാകാതിരുന്ന ദിനേശൻ, തൈക്ക് ചുറ്റും സംരക്ഷണവേലി ഒരുക്കി നനച്ചു പരിപാലിച്ചതോടെയാണ് അത് ഇന്നത്തെ വലിയ മരമായി വളർന്നത്.
നിലവിൽ ദിനേശന്റെ പച്ചക്കറിക്കടയ്ക്ക് മുന്നിൽ നിൽക്കുന്ന ഈ മരം വൈക്കിലശ്ശേരി റോഡിനാകെ കുളിർമയേകുന്ന കാഴ്ചയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി മരത്തിന് നമ്പറുകൾ ഇട്ടു കഴിഞ്ഞു. ഈ അരയാലിനൊപ്പം ദിനേശൻ തന്നെ നട്ട ഒരു പൂമരവും മറ്റ് പത്തോളം മരങ്ങളും വികസനത്തിനായി മുറിച്ചു മാറ്റപ്പെടും. റോഡ് പണി പൂർത്തിയായ ശേഷം അനുയോജ്യമായ സ്ഥലം കണ്ടെത്തി വീണ്ടും മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ പരിസ്ഥിതി സ്നേഹി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














