കുടിവെള്ളപൈപ്പ് പൊട്ടി രാമല്ലൂർ-കായലൊടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു; റോഡ് തകർന്നു

കുടിവെള്ളപൈപ്പ് പൊട്ടി രാമല്ലൂർ-കായലൊടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു; റോഡ് തകർന്നു
കുടിവെള്ളപൈപ്പ് പൊട്ടി രാമല്ലൂർ-കായലൊടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു; റോഡ് തകർന്നു
Share  
2026 Mar 27, 08:26 AM
SAMUDRA
NISH

കാക്കൂർ രാമല്ലൂർ-കായലൊടി പാതയിലെ പറമ്പിക്കുന്നോത്ത് ഭാഗത്ത് പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. വ്യാഴാഴ്‌ച ഉച്ചയോടെയാണ് പ്രദേശത്തെ വീടുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന വിതരണ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ ശക്തിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ റോഡിലെ ടാറിങ് ഇളകുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.


​വെള്ളം കുത്തിയൊലിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. കൂടാതെ, സമീപത്തെ കുന്നത്ത്-കുളിപ്പൊയിൽ ഭാഗത്തേക്കുള്ള മണ്ണിട്ട റോഡും വെള്ളപ്പാച്ചിലിൽ തകർന്നിട്ടുണ്ട്. പൈപ്പ് പൊട്ടിയത് മൂലം പ്രദേശത്തെ ഒട്ടേറെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണവും നിലച്ചു. റോഡിലെ കുഴികൾ നികത്തി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും പൈപ്പ് ലൈൻ അടിയന്തരമായി നന്നാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA