കൊയിലാണ്ടി: കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായ കീഴരിയൂർ നമ്പ്രത്തുകരയിൽ ജനങ്ങൾക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങി. ഡി.വൈ.എഫ്.ഐ നമ്പ്രത്തുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ നേരിട്ട് കുടിവെള്ളം എത്തിച്ചു നൽകുന്ന പദ്ധതിക്കാണ് തുടക്കമായത്. നമ്പ്രത്തുകര നായാടൻ പുഴ മുതൽ മഠത്തിൽ താഴെ വരെയുള്ള ഭാഗങ്ങളിലെ കുടുംബങ്ങൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്.
സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നുള്ള ശുദ്ധജലം വാഹനങ്ങളിൽ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഒന്നിടവിട്ട ഉച്ചസമയങ്ങളിൽ വെള്ളം എത്തിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. പ്രദീപ് നിർവഹിച്ചു. മേഖല സെക്രട്ടറി ശാലിക, ഹരിലാൽ, വിഷ്ണു തുടങ്ങിയ പ്രവർത്തകർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














