ചോമ്പാല: പ്രമുഖ സോഷ്യലിസ്റ്റും ചോമ്പാലിലെ പ്രമുഖ മത്സ്യവ്യാപാരിയുമായിരുന്ന ശ്രീ. കെ.കെ. പ്രകാശന്റെ (രഞ്ചൻ) മൂന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പുഷ്പാർച്ചനയിൽ കെ.പി. മോഹനൻ എം.എൽ.എ, എം.കെ. ഭാസ്കരൻ, എം.വി. ജയപ്രകാശ്, സി.പി. രാജൻ, കൈപ്പാട്ടിൽ ശ്രീധരൻ, ടി.ടി. പദ്മനാഭൻ, വി.പി. ലിനീഷ്, ലിനീഷ് പാലയാടൻ, പി.വി. സുനീഷ്, പി.എ.ടി. ജയചന്ദ്രൻ, എം. ഹരിദാസൻ മാസ്റ്റർ, പി.കെ. പ്രകാശൻ, എ. ഷാജി, കെ.എം. ബാബു, മാട്ടാണ്ടി പ്രമോദ്, എൻ.പി. മഹേഷ് ബാബു, സി.വി. ഗോവിന്ദൻ, ഓടത്തിൽ വാസു, ഷജിൽ ടി, ഉഷ ചാത്തൻകണ്ടി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ആർ.ജെ.ഡി (RJD) നേതാവ് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൈപ്പാട്ടിൽ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.
സമ്മേളനത്തിൽ എം.വി. ജയപ്രകാശ്, സി.പി. രാജൻ, എം.പി. ബാബു, പി.കെ. പ്രകാശൻ, ഹാരിസ് മുക്കാളി, എൻ.പി. മഹേഷ് ബാബു, പി.വി. സുനീഷ്, ഷാജി എ, ബാബു ഹരിപ്രസാദ്, എം. ഹരിദാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ചോമ്പാലിലെ വ്യാപാര മേഖലയ്ക്കും കെ.കെ. പ്രകാശൻ നൽകിയ സംഭാവനകളെ യോഗം അനുസ്മരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













