മണ്ണാത്തിക്കടവ് പാലത്തിന് കൈവരി വേണം; അപകടഭീഷണിയിൽ യാത്രക്കാർ

മണ്ണാത്തിക്കടവ് പാലത്തിന് കൈവരി വേണം; അപകടഭീഷണിയിൽ യാത്രക്കാർ
മണ്ണാത്തിക്കടവ് പാലത്തിന് കൈവരി വേണം; അപകടഭീഷണിയിൽ യാത്രക്കാർ
Share  
2026 Mar 17, 09:06 AM
SAMUDRA
NISH
yoga

നന്മണ്ടയിലെ മണ്ണാത്തിക്കടവ് പാലത്തിന് കൈവരികളില്ലാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്നു. കോഴിക്കോട്-ബാലുശ്ശേരി പാതയിലെ പ്രധാന തോടിന് കുറുകെയുള്ള ഈ പാലം, കാലവർഷത്തിൽ തോട് നിറഞ്ഞൊഴുകുമ്പോൾ അതീവ അപകടാവസ്ഥയിലാകാറുണ്ട്. എന്നാൽ പാലത്തിന് സുരക്ഷാ കൈവരികൾ നിർമ്മിക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് തുടർച്ചയായി ഉദാസീനത കാട്ടുന്നതായാണ് പ്രദേശവാസികളുടെ പരാതി.


​നിലവിൽ കോഴിക്കോട്-ബാലുശ്ശേരി പാത വികസനത്തിന്റെ ഭാഗമായി കാക്കൂർ പാലം വീതികൂട്ടി നിർമ്മിച്ചിട്ടുണ്ട്. ഇനി നന്മണ്ട 12-ലെ കല്ലാരം കെട്ട് പാലവും മണ്ണാത്തിക്കടവ് പാലവുമാണ് പൊളിച്ചുപണിയാൻ ബാക്കിയുള്ളത്. പുതിയ പാലം വരുന്നത് വരെ താൽക്കാലികമായെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് കാരണം ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുന്ന അപകടങ്ങൾ ഇവിടെ പതിവാകുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA