കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ ഏകരൂലിൽ നിയന്ത്രണംവിട്ട പാഴ്സൽ ലോറി കടയിലേക്ക് ഇടിച്ചുകയറി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ശനിയാഴ്ച രാത്രി 8.40-ഓടെ പാലംതലയ്ക്കൽ വളവിനടുത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ അപ്പുക്കുട്ടിയുടേ ഉടമസ്ഥതയിലുള്ള കടയും വീടിനോടു ചേർന്നുള്ള കിണറിന്റെ മോട്ടോറും പൂർണ്ണമായും തകർന്നു. കൂടാതെ രണ്ട് വൈദ്യുതത്തൂണുകൾക്കും പൊതുമരാമത്ത് വകുപ്പിന്റെ തെരുവുവിളക്കിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തരുപ്പയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി റോഡരികിൽ സ്ഥാപിച്ചിരുന്ന അലങ്കാരങ്ങളും കൊടിതോരണങ്ങളും അപകടത്തിൽ നശിച്ചു.
ഉത്സവത്തിനായി കുരുത്തോലയും തോരണങ്ങളും തയ്യാറാക്കിക്കൊണ്ടിരുന്ന ആളുകൾ അപകടത്തിന് തൊട്ടുമുൻപ് കെട്ടിടത്തിൽനിന്ന് മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വലിയ ശബ്ദത്തോടെ ലോറി പാഞ്ഞുകയറിയപ്പോൾ കിണറിന് ചുറ്റുമുണ്ടായിരുന്ന കല്ലുകൾ ദൂരേക്ക് തെറിച്ചുപോയി. പ്രദേശത്ത് ഗതാഗതതടസ്സവും വൈദ്യുതി മുടങ്ങുന്ന സാഹചര്യവും ഈ അപകടത്തെത്തുടർന്നുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













