തൂണേരി യു.പി. സ്‌കൂളിന് ഭീഷണി: അനധികൃത മണ്ണെടുപ്പിനെതിരെ പ്രതിഷേധം ശക്തം

തൂണേരി യു.പി. സ്‌കൂളിന് ഭീഷണി: അനധികൃത മണ്ണെടുപ്പിനെതിരെ പ്രതിഷേധം ശക്തം
തൂണേരി യു.പി. സ്‌കൂളിന് ഭീഷണി: അനധികൃത മണ്ണെടുപ്പിനെതിരെ പ്രതിഷേധം ശക്തം
Share  
2026 Mar 14, 09:03 AM
Thankachan
marmma
anardhanan latest

നാദാപുരം: തൂണേരി യു.പി. സ്‌കൂൾ കെട്ടിടത്തിന് ഭീഷണിയുയർത്തി തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടത്തുന്ന അനധികൃത മണ്ണെടുപ്പ് വിവാദമാകുന്നു. വൻതോതിൽ മണ്ണുനീക്കിയതോടെ സ്‌കൂൾ കെട്ടിടം അപകടാവസ്ഥയിലായതാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ ദിവസമാണ് വ്യാപകമായ രീതിയിൽ മണ്ണെടുപ്പ് നടക്കുന്ന വിവരം പുറത്തറിഞ്ഞത്.


​പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി സ്ഥലത്ത് പരിശോധന നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്‌കൂൾ പരിസരം സന്ദർശിച്ചു. സ്‌കൂൾ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.


​സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി പി.ജി. സിന്ധു, അസിസ്റ്റന്റ് എൻജിനിയർ അർച്ചന ചന്ദ്രൻ, പ്രധാനാധ്യാപകൻ കെ.പി. സുധീഷ്, പി.ടി.എ. പ്രസിഡന്റ് പി.കെ. ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles