അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികൾക്കും ഊന്നൽ നൽകി അഴിയൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്

അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികൾക്കും ഊന്നൽ നൽകി അഴിയൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്
അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികൾക്കും ഊന്നൽ നൽകി അഴിയൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്
Share  
2026 Mar 03, 08:47 PM
SAMUDRA
NISH

അഴിയൂർ : അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികൾക്കും ഊന്നൽ നൽകിയുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ ലീലയുടെ അദ്ധ്യക്ഷതയില്‍ വൈസ്പ്രസിഡന്‍റ് രമ്യ കരോടി അവതരിപ്പിച്ചു.. 32,16,90,047/- രൂപ പ്രാരംഭബാക്കി ഉള്‍പ്പെടെയുള്ള വരവും 25,65,70,000/- രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് .

റോഡ് നവീകരണത്തിനായി 1.55 കോടിയും ഭവനപദ്ധതികള്‍ക്കായി 1.36 കോടിയും, ആരോഗ്യ മേഖലയ്ക്ക് 54.78 ലക്ഷവും, കുളം തോട് നവീകരണത്തിനായി 50 ലക്ഷവും, കാര്‍ഷിക മേഖലയ്ക്ക് 29.39 ലക്ഷവും, മൃഗസംരക്ഷണം,ക്ഷീരവികസനത്തിനുമായി 19.06 ലക്ഷവും , ബഡ്സ് സ്കൂള്‍ കെട്ടിട നിര്‍മ്മാണം, വനിത ഓപ്പണ്‍ ജിം എന്നിവക്ക് 20 ലക്ഷം രൂപയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.  

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി ശ്രീധരന്‍, പി പി ശ്രീധരന്‍, വഫ ഫൈസല്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകല വി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA