ജില്ലയിലെ മികച്ച ബി.എം.സി സംഘമായി കൂരാച്ചുണ്ട് ക്ഷീരസംഘം; പുരസ്കാരം ഏറ്റുവാങ്ങി

ജില്ലയിലെ മികച്ച ബി.എം.സി സംഘമായി കൂരാച്ചുണ്ട് ക്ഷീരസംഘം; പുരസ്കാരം ഏറ്റുവാങ്ങി
ജില്ലയിലെ മികച്ച ബി.എം.സി സംഘമായി കൂരാച്ചുണ്ട് ക്ഷീരസംഘം; പുരസ്കാരം ഏറ്റുവാങ്ങി
Share  
2026 Mar 02, 07:25 AM
SAMUDRA
NISH

കോഴിക്കോട് ജില്ലയിലെ മികച്ച ബൾക്ക് മിൽക്ക് കൂളർ (BMC) സംഘത്തിനുള്ള പുരസ്കാരം കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം സ്വന്തമാക്കി. ആനന്ദ് മാതൃകയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ക്ഷീരസംഘങ്ങളിൽ നിന്ന് 2024-25 വർഷത്തെ മികച്ച പ്രവർത്തനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. കോഴിക്കോട് കാലിക്കറ്റ് ടവർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഒ. സദാശിവൻ അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


​മിൽമ മലബാർ മേഖലാ യൂണിയൻ ഡയറക്ടർ പി.പി. നാരായണനിൽ നിന്ന് കൂരാച്ചുണ്ട് ക്ഷീരസംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ, സെക്രട്ടറി ബെസ്‌ലിൻ മഠത്തിനാൽ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ വെറ്ററിനറി സയൻസ് പഠിക്കുന്ന ക്ഷീരകർഷകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. ക്ഷീരകർഷകയായ കീർത്തിറാണിയുടെ മകൻ ജാക്സ് വർഗീസിന് മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് സ്കോളർഷിപ്പ് സമ്മാനിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA