പന്തീരാങ്കാവിൽ സർവീസ് റോഡ് അടച്ചു; കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വന്ന് നാട്ടുകാർ വലയുന്നു

പന്തീരാങ്കാവിൽ സർവീസ് റോഡ് അടച്ചു; കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വന്ന് നാട്ടുകാർ വലയുന്നു
പന്തീരാങ്കാവിൽ സർവീസ് റോഡ് അടച്ചു; കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വന്ന് നാട്ടുകാർ വലയുന്നു
Share  
2026 Feb 26, 09:11 AM

കോഴിക്കോട്: ദേശീയപാതയിലെ മൂന്നാമത്തെ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡ് താൽക്കാലികമായി അടച്ചതോടെ പന്തീരാങ്കാവ്, അറപ്പുഴ, കൊടൽ നടക്കാവ് നിവാസികൾ കടുത്ത യാത്രാദുരിതത്തിലായി. അറപ്പുഴയിൽ സർവീസ് റോഡിനെ പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾക്കായി റോഡ് ഏഴു മീറ്ററോളം നീളത്തിൽ പൂർണ്ണമായും അടച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ പന്തീരാങ്കാവ് ഭാഗത്തുനിന്ന് രാമനാട്ടുകരയിലേക്ക് പോകേണ്ട വാഹനങ്ങൾ കിലോമീറ്ററുകളോളം അധികം സഞ്ചരിച്ച് അഴിഞ്ഞിലത്ത് എത്തിയതിനുശേഷം മാത്രമാണ് വീണ്ടും സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്.


ടോൾ പിരിവിന്റെ ഭാഗമായി പ്രധാന പാതയ്ക്കും സർവീസ് റോഡിനുമിടയിൽ സ്ഥിരം ഡിവൈഡറുകൾ സ്ഥാപിച്ചതിനാൽ, ഇടയ്ക്കുവെച്ച് റോഡ് മാറാൻ കഴിയാത്തത് യാത്രക്കാരെ കൂടുതൽ നിസ്സഹായരാക്കുന്നു. മെഡിക്കൽ കോളേജ് - രാമനാട്ടുകര, സിവിൽ സ്റ്റേഷൻ - തൊണ്ടയാട് - രാമനാട്ടുകര റൂട്ടുകളിൽ ഓടുന്ന ബസുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഒളവണ്ണ എഫ്.എച്ച്.സി, കൊടൽ ഗവ. യു.പി സ്കൂൾ, പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് എത്താൻ നിലവിൽ അഞ്ചു മുതൽ പന്ത്രണ്ട് കിലോമീറ്റർ വരെ അധികം സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.


​കാൽനടയാത്രക്കാർക്കും ഫുട് ഓവർബ്രിഡ്ജും അടിപ്പാതയും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ടോൾ പിരിവിനായി പ്രധാന പാത വേർതിരിച്ചതാണ് ജനങ്ങളെ ഇത്രയധികം ദുരിതത്തിലാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാൻ ഇനിയും മൂന്നാഴ്ചയോളം സമയമെടുക്കുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles