വിജ്ഞാനവികസനസദസ്സും പി.എസ്.സി ജേതാക്കൾക്ക് ആദരവും

വിജ്ഞാനവികസനസദസ്സും പി.എസ്.സി ജേതാക്കൾക്ക് ആദരവും
വിജ്ഞാനവികസനസദസ്സും പി.എസ്.സി ജേതാക്കൾക്ക് ആദരവും
Share  
2026 Feb 23, 09:57 AM

കുരിക്കിലാട് ഡോ. റാം മനോഹർ ലോഹ്യ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിജ്ഞാനവികസനസദസ്സ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതിയംഗം എം. സ്മിത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. മുഹമ്മദ് മയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി.


​പുതുതായി പി.എസ്.സി. നിയമനം ലഭിച്ച ഗ്രന്ഥാലയ അംഗങ്ങളായ രശ്മിയെയും അമലിനെയും ചോറോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയംഗം എം. ലിനിത പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ എൻ.എം. വിനോദൻ, എൻ.കെ. പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിജ്ഞാനസദസ്സിനോടനുബന്ധിച്ച് അക്ഷര കാരൾ, ദേശഭക്തി ഗാനാലാപനം, കവിതാലാപനം, ചിത്രരചനാമത്സരം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles