പുറമേരി ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലന ക്യാമ്പ് തുടങ്ങി

പുറമേരി ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലന ക്യാമ്പ് തുടങ്ങി
പുറമേരി ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലന ക്യാമ്പ് തുടങ്ങി
Share  
2026 Feb 19, 05:28 PM
Thankachan
marmma
anardhanan latest

പുറമേരി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് അരൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ നൂറോളം വളണ്ടിയർമാരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മഠത്തിൽ ഷംസു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും രോഗികൾക്ക് കൂടുതൽ മികച്ച സേവനവും കരുതലു ഉറപ്പാക്കാനുമാണ് ഈ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. പാലിയേറ്റീവ് പ്രവർത്തകൻ പുതിയോട്ടിൽ അബ്ദുള്ള, സ്റ്റാഫ് നേഴ്‌സ് ലീന എന്നിവരാണ് ആദ്യദിവസത്തെ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. വ്യാഴാഴ്ച പരിശീലനത്തിന്റെ ഭാഗമായി ഫീൽഡ് വർക്ക് നടക്കും. അവസാന ദിവസം പ്രവർത്തനങ്ങളുടെ ക്രോഡീകരണവും അവലോകനവും നടത്തി ക്യാമ്പ് സമാപിക്കും.


​ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ മേഖലയിൽ കൂടുതൽ സുസ്ഥിരവും മനുഷ്യകേന്ദ്രിതവുമായ ഇടപെടലുകൾക്ക് ഈ പരിശീലനം വലിയൊരു പ്രചോദനമാകുമെന്ന് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ അലിമത്ത് നീലഞ്ചേരി കണ്ടി, പഞ്ചായത്ത് മെമ്പർ പി.എം. നാന്നു, ഡോ. പി.വി. ഇസ്മായിൽ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ ലീബേഷ്, ബിജിന, മിനി, രേഷ്മ, ശില്പ, സന്ദീപ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles