' ഉണർവ്വ് 'ഭിന്നശേഷി കലോത്സവം സംഘടിച്ചു

' ഉണർവ്വ് 'ഭിന്നശേഷി കലോത്സവം സംഘടിച്ചു
' ഉണർവ്വ് 'ഭിന്നശേഷി കലോത്സവം സംഘടിച്ചു
Share  
2026 Feb 18, 01:08 PM
Thankachan
marmma
anardhanan latest

അഴിയൂർ : രണ്ട് ദിനങ്ങളിലായി നടന്ന അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 

ഭിന്നശേഷി കലോത്സവം ഉണർവ്വ് സമാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.

 ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ശ്രീധരൻ, വാർഡ് മെമ്പർമാരായ എസ് പി റഫീഖ്, സാജിദ് നെല്ലോളി,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ , അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല വി. എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ജയചന്ദ്രൻ കെ കെ, സൈബുന്നിസ കെ പി, ഫൗസിയ ചാത്തോത്ത്,റാജിയ ഷെജീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 ഐസിഡിഎസ് സൂപ്പർവൈസർ അംബിക കുമാരി പി എം സ്വാഗതവും ബഡ്സ് സ്കൂൾ ടീച്ചർ പുഷ്പലത കെ വി നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീജിത്ത് പടിക്കൽ, സജീവൻ വാണിയംകുളം,ഷൈജ വി, ആരതി കൃഷ്ണ, മഹിജ എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ ഇനങ്ങളിൽ നടന്ന കലോത്സവത്തിൽ 

നിരവധി പ്രതിഭകൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

capture_1771400256

അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു


അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം കിലുക്കാംപെട്ടി അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി ഉദ്ഘാടനം ചെയ്തു.

 വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. 

28 അംഗൻവാടികളിൽ നിന്നും 6 ഇനങ്ങളിലായി 250 ഓളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു.

ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഫ ഫൈസൽ,

 രണ്ടാം വാർഡ് മെമ്പർ സൈബുന്നിസ കെ പി, വാർഡ് ജനപ്രതിനിധികൾ,

അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ

 സംബന്ധിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ അംബിക കുമാരി പി എം സ്വാഗതവും അങ്കണവാടി ടീച്ചർ മഹിജ എം നന്ദിയും പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles