ദേശീയപാത ബൈപാസ് നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും കൊയിലാണ്ടി കുന്ന്യോറമലയിൽ ഫൂട്ട് ഓവർ ബ്രിജ് സ്ഥാപിക്കുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിൽ നാട്ടുകാരും വിദ്യാർഥികളും പ്രതിഷേധത്തിൽ. ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളജ്, കൊല്ലം ഗുരുദേവ അഡ്വാൻസ്‌ഡ് സ്റ്റഡീസ് കോളജ് എന്നീ രണ്ട് സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികളും പ്രദേശത്തെ 65 കുടുംബങ്ങളുമാണ് ദേശീയപാത അധികൃതരുടെ വാക്കുമാറ്റത്തിൽ ദുരിതത്തിലായിരിക്കുന്നത്. നിലവിൽ ബൈപാസിൽ ടാറിങ് പൂർത്തിയാകുന്നതോടെ കുന്ന്യോറമല റോഡ് വഴിയുള്ള കാൽനടയാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയാണ്.
കൊല്ലം ഭാഗത്ത് ബസിറങ്ങുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും കോളജുകളിലേക്ക് എത്താനുള്ള പ്രധാന വഴിയാണിത്. ഇവിടെ ഫൂട്ട് ഓവർ ബ്രിജ് ഇല്ലാത്ത പക്ഷം കാൽനടയാത്രക്കാർ കൊല്ലം അണ്ടർപാസ് വരെ പോയി സർവീസ് റോഡ് വഴി ഏറെ ദൂരം അധികം സഞ്ചരിച്ച് വേണം കോളജിലെത്താൻ. ബൈപാസിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കുന്നതോടെ റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടഭീഷണിയാകും. കോളജുകളിലേക്ക് വാഹനങ്ങളിൽ എത്തുന്നവർക്കും തിരിച്ചുപോകുന്നവർക്കും സമാനമായ രീതിയിൽ ചുറ്റിക്കറങ്ങേണ്ടി വരുന്നത് വലിയ സമയനഷ്ടത്തിന് കാരണമാകുന്നുണ്ട്.
നേരത്തെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇവിടെ മേൽപ്പാലം സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതരും കരാർ കമ്പനിയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിർമാണം അവസാനിക്കാറായിട്ടും ഇതിനായുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വാഗ്ദാനം ലംഘിക്കപ്പെട്ട സാഹചര്യത്തിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും യാത്രാസമിതിയും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)

