കാർഷിക പെരുമയുമായി ഹരിതാമൃതം; ജൈവകർഷകർക്ക് ആദരം, ഗോപാലൻ വൈദ്യർ ഡോക്യുമെന്ററി ശ്രദ്ധേയമായി

കാർഷിക പെരുമയുമായി ഹരിതാമൃതം; ജൈവകർഷകർക്ക് ആദരം, ഗോപാലൻ വൈദ്യർ ഡോക്യുമെന്ററി ശ്രദ്ധേയമായി
കാർഷിക പെരുമയുമായി ഹരിതാമൃതം; ജൈവകർഷകർക്ക് ആദരം, ഗോപാലൻ വൈദ്യർ ഡോക്യുമെന്ററി ശ്രദ്ധേയമായി
Share  
2026 Feb 16, 07:36 AM
Thankachan
marmma
anardhanan latest

വടകരയിൽ നടന്നുവരുന്ന ഹരിതാമൃതം പരിപാടിയുടെ മൂന്നാം ദിവസം ജൈവകർഷകർക്കും കാർഷിക മേഖലയിലെ പ്രതിഭകൾക്കുമുള്ള ആദരമായി മാറി. കേരള ജൈവകർഷകസമിതിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക സെമിനാറിൽ പീലിക്കോട് കാർഷിക കോളേജ് പ്രിൻസിപ്പൽ ടി. വനജയെ ആദരിച്ചു. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ. കുറുപ്പാണ് പൊന്നാടയണിയിച്ചത്. പദ്‌മനാഭൻ കണ്ണമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവകൃഷിയിലെ പ്രായോഗിക രീതികളെക്കുറിച്ച് കുര്യാച്ചൻ തെരുവിൻകുന്നേൽ ക്ലാസെടുത്തു. അവരക്കൃഷിയിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.


​തുടർന്ന് നടന്ന അനുഭവസാക്ഷ്യങ്ങൾ എന്ന സെഷനിൽ പദ്‌മനാഭൻ ഊരാളുങ്കൽ അധ്യക്ഷത വഹിച്ചു. ടി.കെ. ജയപ്രകാശ്, പി.കെ. രാജൻ തുടങ്ങി നിരവധി പേർ തങ്ങളുടെ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. ടെറസ് കൃഷിയെക്കുറിച്ച് ചന്ദ്രൻ ചാലിയകത്ത് പ്രഭാഷണം നടത്തി. ഓപ്പൺ ഫോറത്തിൽ ആരോഗ്യത്തെയും പ്രപഞ്ചനിയമങ്ങളെയും കുറിച്ച് ഡോ. വി. വിജയകുമാർ സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബുകൾക്കായി മഹാത്മാ ദേശസേവാ ട്രസ്റ്റ് ഏർപ്പെടുത്തിയ പി. ബാലൻ മാസ്റ്റർ സ്മാരക എൻഡോവ്‌മെന്റ് സെയിന്റ് ആന്റണീസ് ഹൈസ്കൂളിന് ലഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് എൻഡോവ്‌മെന്റ് സമർപ്പിക്കും.


​ആയുർവേദ ഗവേഷണകേന്ദ്രം ആസ്ഥാന ഗുരുനാഥൻ കെ. ഗോപാലൻ വൈദ്യരെക്കുറിച്ച് ബിജു കാരക്കോണം നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രദർശനം ശ്രദ്ധേയമായി. 'ഗോപാലൻ വൈദ്യർ, ആയുർവേദപാരമ്പര്യത്തിലെ തിലകക്കുറി' എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംവിധായകൻ ബിജു കാരക്കോണത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles