വടകരയിൽ വീട് കത്തിനശിച്ചു: സർട്ടിഫിക്കറ്റുകളും രേഖകളും ഉൾപ്പെടെ കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം

വടകരയിൽ വീട് കത്തിനശിച്ചു: സർട്ടിഫിക്കറ്റുകളും രേഖകളും ഉൾപ്പെടെ കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം
വടകരയിൽ വീട് കത്തിനശിച്ചു: സർട്ടിഫിക്കറ്റുകളും രേഖകളും ഉൾപ്പെടെ കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം
Share  
2026 Feb 12, 05:28 PM
SAMUDRA
NISH

വടകര ചെമ്മരത്തൂർ കപ്പള്ളി അമ്പലത്തിന് സമീപം തൈവെച്ച പറമ്പത്ത് ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഇരുനില വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. ആയുർവേദ ആശുപത്രിക്ക് പിന്നിലായി സ്ഥിതി ചെയ്യുന്ന വീടിന്റെ മുകൾ നിലയിലാണ് അപകടമുണ്ടായത്. തീപിടുത്തം നടക്കുമ്പോൾ വീട്ടുടമസ്ഥ സ്ഥലത്തുണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുകൾ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ ഉടൻതന്നെ നാട്ടുകാരെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു.


ഓട് മേഞ്ഞ മുകൾ നിലയിലെ സീലിംഗ്, ടൈലുകൾ, കിടക്ക, അലമാര, വയറിംഗ് തുടങ്ങിയവ തീപിടുത്തത്തിൽ പൂർണ്ണമായും നശിച്ചു. ബാഗിൽ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകളും രേഖകളും കത്തിനശിച്ചത് വലിയ ആഘാതമായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷൈനേഷ് മൊകേരിയുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. റിജേഷ് കുമാർ, അഖിൽ, അർജുൻ, അഗേഷ്, ഡ്രൈവർ സുബൈർ എന്നീ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA