ചിറ്റൂർ : വീടുകളിൽനിന്ന് ഇ-മാലിന്യ ശേഖരണത്തിന് പൊല്പുള്ളി പഞ്ചായത്തിൽ തുടക്കമായി. ഇ-മാലിന്യ ശേഖരണം ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തും ചിറ്റൂർബ്ലോക്കിലെ ആദ്യ പഞ്ചായത്തുമാണ് പൊലുള്ളി. പ്രദേശത്തെ കുടകളിൽനിന്നും വീടുകളിൽനിന്നും ഹരിതകർമസേനാംഗങ്ങൾ വിലകൊടുത്താണ് ഇ-മാലിന്യം ശേഖരിക്കുന്നത്.
ഇ-മാലിന്യ ശേഖരണം ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേനാംഗങ്ങൾക്കും കഴിഞ്ഞദിവസം പരിശീലനം നൽകിയിരുന്നു. പ്രവർത്തനത്തെ സംബന്ധിച്ച് പ്രത്യേക അവലോകനവും നടന്നു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രഭുറാം നേതൃത്വം നൽകി. ക്ലീൻകേരള കോഡിനേറ്റർമാരായ പി.വി. സഹദേവൻ, എസ്. സുസ്‌മിത തുടങ്ങിയവർ ക്ലാസെടുത്തു. പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇ-മാലിന്യമാണ് ഹരിതകർമസേന സ്വീകരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















_h_small.jpg)


