
അഴിയൂർ ഗ്രാമപഞ്ചായത്തിൽ നിയമ സഹായ കേന്ദ്രം ആരംഭിച്ചു
അഴിയൂർ :വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച നിയമ സഹായ കേന്ദ്രം ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി അബൂബക്കർ സിദ്ധീഖ് നിയമ സഹായ കേന്ദ്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചു.
നിയമ ബോധവൽക്കരണ ക്ലാസിന് ടി എൽ എസ് സി പാനൽ ലോയർ അഡ്വ. കെ പി ഷീന നേതൃത്വം നൽകി.പഞ്ചായത്ത് സെക്രട്ടറി (ഇൻ ചാർജ് )സുനീർ കുമാർ എം സ്വാഗതവും പാരലീഗൽ വളന്റിയർ മറിയം ഷഹദ നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത്, വാർഡ് ജനപ്രതിനിധികളായ ജയചന്ദ്രൻ കെ കെ സാവിത്രി ടീച്ചർ , സീനത്ത് ബഷീർ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംബന്ധിച്ചു.
എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് മൂന്ന് മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന നിയമ സഹായ കേന്ദ്രത്തിൽ സേവനം ലഭ്യമാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group