
ന്യൂഡൽഹി: സ്ഥലമെടുപ്പിലെ മെല്ലെപ്പോക്കാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റെയിൽവേ വികസനത്തിന് വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. കേരളത്തിൽ ഭൂമിയേറ്റെടുക്കൽ ഇതുവരെ 14 ശതമാനം മാത്രമേ നടന്നിട്ടുള്ളൂവെന്ന് ലോക്‌സഭയിൽ റെയിൽവേ ധനാഭ്യർഥനചർച്ചയിൽ മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷബഹളത്തിനിടെ മന്ത്രിയുടെ മറുപടിപ്രസംഗത്തിനുപിന്നാലെ ധനാഭ്യർഥന സഭ പാസാക്കി.
അയൽരാജ്യങ്ങളായ പാകിസ്‌താനെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും അപേക്ഷിച്ച് ഇന്ത്യയിൽ റെയിൽവേ നിരക്കുകൾ വളരെ കുറവാണെന്ന് മന്ത്രി പറഞ്ഞു. 2020 മുതലിങ്ങോട്ട് രാജ്യത്ത് റെയിൽവേ യാത്രാനിരക്ക് കൂട്ടിയിട്ടില്ല. ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് റെയിൽമന്ത്രിയായിരുന്ന കാലത്തെ അപേക്ഷിച്ച് രാജ്യത്ത് റെയിൽ അപകടനിരക്ക് 90 ശതമാനം കുറഞ്ഞു. സുരക്ഷയ്ക്കാവണം പ്രാമുഖ്യമെന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. ലാലുപ്രസാദിന്റെ കാലത്ത് വർഷം 234 അപകടങ്ങളും 464 പാളംതെറ്റലുകളുമുണ്ടായി. മമതാ ബാനർജി മന്ത്രിയായിരിക്കെ വർഷം 165 അപകടങ്ങളും 230 പാളം തെറ്റലുകളുമുണ്ടായി. മല്ലികാർജുൻ ഖാർഗെ മന്ത്രിയായിരിക്കെ 118 അപകടങ്ങളും 263 പാളംതെറ്റലുകളുമുണ്ടായി. എന്നാൽ, ഇപ്പോഴത് 30 അപകടങ്ങളും 43 പാളംതെറ്റലുകളും മാത്രമായി ചുരുങ്ങി.
350 കിലോമീറ്റർ ദൂരം ട്രെയിനിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ 121 രൂപയാണ് ടിക്കറ്റ് നിരക്ക്. പാകിസ്‌താനിൽ 436 രൂപയും ബംഗ്ലാദേശിൽ 323 രൂപയും ശ്രീലങ്കയിൽ 413 രൂപയുമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ അഞ്ചിരട്ടിയിലധികമാണ് നിരക്ക്,
ലോകത്ത് റെയിൽവേഴി ചരക്കുകടത്തുന്ന ആദ്യ മൂന്നുരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ടെന്ന് മന്ത്രി പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group