
പാലക്കാട് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതും കൈവശംവെയ്ക്കുന്നതും ജാമ്യമില്ലാക്കുറ്റമാക്കി നിയമം കൊണ്ടുവരണമെന്ന് എക്സൈസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കോടതി ഡ്യൂട്ടിക്ക് ഹാജരാകുന്ന റിട്ട. എക്സൈസ് ഉദ്യോഗസ്ഥർക്ക് യഥാസമയം യാത്രാബത്ത അനുവദിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, കുടിശ്ശികയായ ഡി.എ. അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ. പ്രസിഡന്റ് വി. അജിത് ലാൽ അധ്യക്ഷനായി. കേരളത്തിലെ രണ്ടാമത്തെ വനിതാ എക്സൈസ് ഇൻസ്പെക്‌ടറായി നിയമിതയായ പറളി റെയ്ഞ്ചിലെ കെ. ശ്രീലതയെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. കെ. കൃഷ്‌ണൻ, കെ.ആർ. അജിത്, കലാധരൻ, വി.പി. മഹേഷ്, ജഗജിത്ത്, എം.എൻ. സുരേഷ് ബാബു, മുഹമ്മദ് ഹസ്സൻ, തിത്തുണ്ണി, എം. പ്രസാദ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി. അജിത് ലാൽ (പ്രസി.), എ. രമേഷ്, വി. രാമചന്ദ്രൻ, വി.എൻ. ഗോപി ദാസ് (വൈ.പ്രസി.), എസ്. മുഹമ്മദ് ഹസൻ (സെക്ര.), കെ.കെ. മോഹൻദാസ്, പി.ടി. പത്മനാഭൻ, എ. ചെന്താമര (ജോ.സെക്ര.), കെ.വി. തിത്തുണ്ണി (ഖജാ.),

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group