വനാതിർത്തികളിൽ കുരുക്കും കെണിയുംതേടി വനംവകുപ്പ്

വനാതിർത്തികളിൽ കുരുക്കും കെണിയുംതേടി വനംവകുപ്പ്
വനാതിർത്തികളിൽ കുരുക്കും കെണിയുംതേടി വനംവകുപ്പ്
Share  
2025 Mar 19, 09:28 AM
dog

മറയൂർ : വനാതിർത്തികളിൽ കുരുക്കും കെണിയും തേടി വനംവകുപ്പ് അധികൃതർ.

കേരളത്തിലെ ചില ജനവാസമേഖലയോടു ചേർന്നുള്ള വനാതിർത്തികളിൽ കുരുക്കും കെണിയുംമൂലം വന്യജീവികൾക്ക് പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.


മൂന്നാർ വനം വന്യജീവി ഡിവിഷന്റെ കീഴിൽ ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ആനമുടിക്കോല ദേശീയോദ്യാനം, പാമ്പാടും ഷോല ദേശീയോദ്യാനം, മതികെട്ടാൻ ഷോല ദേശീയോദ്യാനം, കുറിഞ്ഞിമല സാങ്‌ച്വറി എന്നീ സംരക്ഷിതമേഖലകളുടെ ജനവാസമേഖലയോടു ചേർന്നുള്ള അതിർത്തി പ്രദേശങ്ങളിലും മറ്റ് അതിരുകളിലുമായി അഞ്ചുദിവസം നീണ്ട പരിശോധന നടത്തി.


വനം വകുപ്പ് ഉദ്യോഗസ്ഥരും ഇക്കോ ഡിവലപ്പ്‌മെൻ്റ് കമ്മിറ്റിയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പരിശോധനകൾ തുടരുമെന്നും ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മൂന്നാർ വനംവന്യജീവി ഡിവിഷൻ വാർഡൻ കെ.വി.ഹരികൃഷ്‌ണൻ അറിയിച്ചു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan