മാധ്യമപ്രവർത്തനം കാലാനുസൃതമായി മാറണം-ഡോ. അരുൺ എസ്. നായർ

മാധ്യമപ്രവർത്തനം കാലാനുസൃതമായി മാറണം-ഡോ. അരുൺ എസ്. നായർ
മാധ്യമപ്രവർത്തനം കാലാനുസൃതമായി മാറണം-ഡോ. അരുൺ എസ്. നായർ
Share  
2025 Mar 19, 09:23 AM
dog

കൊല്ലം :സമൂഹം പരിവർത്തനഘട്ടത്തിലെത്തിനിൽക്കുന്ന വർത്തമാനകാലത്ത് മാധ്യമപ്രവർത്തനവും കാലാനുസൃതമായി മാറണമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ പറഞ്ഞു. കൊല്ലം യൂണിറ്റിൽ 'മാതൃഭൂമി'യുടെ 102-ാം പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രേക്കിങ് ന്യൂസുകൾക്ക് പിന്നാലെ പായുമ്പോൾ നഷ്ടമാകുന്ന മാധ്യമധർമത്തെക്കുറിച്ച് എല്ലാവരും ഗൗരവമായി ചിന്നിക്കേണ്ട കാലമാണിത്. എല്ലാവരും മാധ്യമപ്രവർത്തകരായി മാറുന്ന കാലത്തും പ്രതങ്ങൾക്കുള്ള വിശ്വാസ്യത നഷ്‌ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


സ്റ്റഡി സർക്കിളുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് മാതൃഭൂമിയുമായുള്ള ബന്ധം. ഐ.എ.എസ്. ഒരു വിദൂരസ്വപ്‌നമായിരുന്ന കാലത്ത് തന്നിൽ ആ മോഹ ജനിപ്പിക്കുകയും ആ സ്വപ്‌നത്തിലേക്ക് ഒപ്പംനിന്നപോലെ അനുഭവപ്പെടുകയും ചെയ്തത് മാതൃഭൂമിയുമായുള്ള നല്ല ബന്ധത്തിൻ്റെ ഓർമ്മകളാണ്.അദ്ദേഹം പറഞ്ഞു.


മാതൃഭൂമി സീനിയർ ജനറൽ മാനേജർ (കൊമേഴ്‌സ്യൽ) എം.എൻ. ബൈജു അധ്യക്ഷത വഹിച്ചു. സീനിയർ റീജണൽ മാനേജർ എൻ.എസ്. വിനോദ്‌കുമാർ, ന്യൂസ് എഡിറ്റർ പി.വി. ജ്യോതി, സ്പെഷ്യൽ കറസ്പോണ്ടൻറ് ജി. സജിത്‌കുമാർ, വർക്സ് കമ്മിറ്റി ചെയർമാൻ പ്രതാപചന്ദ്രൻ, സെക്രട്ടറി പി.ജി. പ്രദീപ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അരുൺ എസ്. നായർ നിർവഹിച്ചു. വേൾഡ് ഓഫ് മ്യൂസിക്കിൻന്റെ ഗാനമേളയും ജീവനക്കാരുടെയും മക്കളുടെയും കലാപരിപാടികളും അരങ്ങേറി.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan