
തളങ്കര: മഹല്ലുകളുടെ സമഗ്രപുരോഗതിയും സാമൂഹിക ഉന്നമനവും ലക്ഷ്യം വെച്ച് ഓരോ മഹല്ലുകളും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്ന് ജില്ലാ നാഇബ് ഖാസി മജീദ് ബാഖവി അഭിപ്രായപ്പെട്ടു.
മഹല്ലുകളുടെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് സിജി ജില്ലാ കമ്മിറ്റി മഹല്ല് ഭാരവാഹികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കുമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിജി ജില്ലാ പ്രസിഡൻ്റ് വി.കെ.പി. ഇസ്‌മായിൽ ഹാജി അധ്യക്ഷത വഹിച്ചു.
സിജി ട്രെയിനർ ഷെരീഫ്, സിജി കരിയർ ഗൈഡ് അസ്‌ലം തൃക്കരിപ്പൂർ എന്നിവർ ക്ലാസെടുത്തു. സുഹൈൽ വലിയപറമ്പ്, അജ്‌മൽ ഫൈസി, കെ.എം. ഹനീഫ, ടി.എ. ശാഫി, മൂസ ബി. ചെർക്കള, സി.എ. റഹീം തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group