
തലശ്ശേരി: കേരളത്തിന്റെ എല്ലാ പുരോഗതിയും തടസ്സപ്പെടുത്താനാണ് കേന്ദ്ര
സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തലശ്ശേരിയിൽ കേന്ദ്ര ബജറ്റിനും കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണിക്കുമെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ടെലിഫോൺ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ അവകാശങ്ങൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ, അതിൻ്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ്. ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കേരളമെന്ന വാക്ക് പോലും ഇല്ലെന്നും ബിജെപി സർക്കാർ തികച്ചും ജനവിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു,
എൻസിപി ജില്ലാ പ്രസിഡൻ്റ് കെ. സുരേശൻ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, സി.കെ. രമേശൻ, സി.പി. ഷൈജൻ, കെ.കെ. ജയപ്രകാശ്, ടി. ഭാസ്കരൻ, ബി.പി. മുസ്‌തഫ, മസന്താഷ് കരിയാട്, മുഹമ്മദ് അഫ്‌സൽ, എം.എസ്. നിഷാദ്, വി. സതി എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group