
കോഴിക്കോട്: വിദ്യാഭ്യാസരംഗത്തെ മുന്നേറ്റങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും
പ്രാപ്യമാണെന്നത് സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബിഇഎം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ അന്തരീക്ഷത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ലണ്ടനിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുത്ത യു.കെ. ഷജീലിനെ അനുമോദിച്ചു. ഡോ. സി. രാമകൃഷ്‌ണൻ പദ്ധതി വിശദീകരണം നടത്തി. ആർഡിഡി എം. സന്തോഷ്കുമാർ, ഡിഡിഇ സി. മനോജ്‌കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്‌ദുനാസർ, വി.വി. വിനോദ്, സി.ടി. രമേശൻ, ഡോ. എ.കെ. അബ്‌ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group