സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം' -ബിഇഎഫ്ഐ

സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം' -ബിഇഎഫ്ഐ
സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം' -ബിഇഎഫ്ഐ
Share  
2025 Mar 17, 09:10 AM
vasthu
mannan
marmmam
marma

പാലക്കാട്: ബാങ്ക് സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ശാഖകൾ സ്ത്രീ സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.


സമ്മേളനം കെ. രാധാകൃഷ്‌ണൻ എംപി ഉദ്ഘാടനംചെയ്‌തു. മുതലാളിത്ത രാജ്യങ്ങൾ പരീക്ഷിച്ചുപേക്ഷിച്ച നവ ഉദാരവത്കരണ നയങ്ങൾ തുടരുന്നതാണ് ബാങ്കിങ് മേഖലയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണമെന്ന് എംപി പറഞ്ഞു. ജനസൗഹൃദ ബാങ്കിങ് നിലനിർത്താൻ ബാങ്ക് ജീവനക്കാർ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് കെ.സി. പ്രവീൺ അധ്യക്ഷനായി.


ബിഇഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽബാബു മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി സി. മിഥുൻ, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി.എച്ച്, വിനീത, അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സജി ഒ. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എൽ. സിന്ധുജ, എകെബിആർഎഫ് ജില്ലാ സെക്രട്ടറി ഐ.എം. സതീശൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എ. രാമദാസ് (പ്രസി.), കെ.സി. പ്രവീൺ (സെക്ര.), കെ. ഘോഷ് (วว.).



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma
marma