
തൃശ്ശൂർ: പോലീസ് സേനയിലെ ചില അംഗങ്ങൾ തെറ്റായ പ്രവണതകളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ടെന്നും അതിനെ കരുതലോടെ നോക്കിക്കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ 31 ബി ബാച്ച് സബ് ഇൻസ്പെക്‌ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിശീലനം പൂർത്തിയാക്കിയ 118 സബ് ഇൻസ്പെക്ടർമാരാണ് പരേഡിൽ പങ്കെടുത്തത്.
അധികാരപ്രയോഗത്തിലൂടെ ജനങ്ങളെ ഉപദ്രവിക്കലല്ല മറിച്ച് സേവനമാണ് സേനയുടെ ഉത്തരവാദിത്വം. സേനയിലേക്ക് പുതുതായി കടന്നു വരുന്നവർ ക്രിമിനൽ സ്വഭാവമുള്ളവരോട് ബന്ധം പുലർത്തരുതെന്നും അത്തരക്കാരെ അകറ്റി നിർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
രാസലഹരിയുടെ ഉപയോഗത്തിന് എതിരേ പോലീസും എക്സൈസും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. പുതിയ സേനാംഗങ്ങളും ഒപ്പം അണിനിരക്കണം. സൈബർ കുറ്റം വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരേ കൂട്ടായ പരിശ്രമം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചവർക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്‌തു. ഓൾ റൗണ്ടർ പുരസ്‌കാരം ലഭിച്ച ബിബിൻ ജോൺ ബാബുജി നയിച്ച പരേഡിൻ്റെ സെക്കൻഡ് ഇൻ കമാൻഡ് വർഷാ മധുവായിരുന്നു. മികച്ച ഇൻഡോർ കേഡറ്റായി ടി.എസ്. ശ്രുതിയെയും മികച്ച ഔട്ട്ഡോർ കേഡറ്റായി വർഷാ മധുവിനെയും തിരഞ്ഞെടുത്തു. മിജോ ജോസായിരുന്നു മികച്ച ഷൂട്ടർ.
39 ബിടെക്കുകാർ, മുന്ന് എംടെക്കുകാർ
പരിശീലനം പൂർത്തിയാക്കിയവരിൽ ഏറെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അതിൽ 18 ബിരുദാനന്തര ബിരുദധാരികളും മൂന്നു എംബിഎക്കാരും മൂന്നു എംടെക്. 39 ബിടെക്, 55 ബിരുദധാരികൾ എന്നിവരും ഉൾപ്പെടുന്നു. പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ്, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, കേരള പോലീസ് അക്കാദമി ഡയറക്ടർ ഐ.ജി. കെ. സേതുരാമൻ, ജനപ്രതിനിധികൾ, ഉന്നത പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group