
മടിക്കൈ : ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുണ്ടെന്നും അതിനെ അതിജീവിക്കാൻ കാസർകോടിന്റെ ജനത മുന്നോട്ടുവരികയാണെന്നും ചരിത്രകാരൻ ഡോ. കെ.കെ.എൻ.കുറുപ്പ് പറഞ്ഞു. മടിക്കൈ അമ്പലത്തുകരയിൽ സമം സാംസ്‌കാരികോത്സവത്തിൽ വനിതാ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസർകോടിന്റെറെ വികസനത്തിന് താൻ എല്ലാക്കാലത്തും അംബാസഡറായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയ തിരിച്ചറിവുകൾ വ്യക്തിത്വത്തെ മാറ്റിയെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ അധ്യക്ഷയായി.
വനിതാ ജനപ്രതിനിധികൾ നടത്തിയ അനുഭവവിവരണത്തിൽ ജൈവവൈവിധ്യ സമിതി മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്‌ണൻ മോഡറേറ്ററായി. സമം പുരസ്കാരവിതരണവും ആദരസംഗമവും പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്‌തു. 10 വർഷത്തിനു മുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായ വനിതകളെയും ആദരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കെ.ശകുന്തള, ശ്യാമലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ, ആൽത്തറ ബാൻഡ് അവതരിപ്പിച്ച ഫ്യൂഷൻ സോങ്ങും അരങ്ങേറി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group