
ഡോ. എം.വി. വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പുരസ്‌കാരം ഡോ . കെ. കെ. എൻ കുറുപ്പിന് സമർപ്പിച്ചു
പയ്യന്നൂർ :കുന്നരു മലയാളം വായനശാലയും , ഡോ. എം.വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പഠനകേന്ദ്രംവും , വിഷ്ണുനമ്പൂതിരിയുടെ കുടുംബത്തിന്റെ സഹകരണത്തോടെ നൽകുന്ന ആറാമത് ഡോ. എം.വി. വിഷ്ണു നമ്പൂതിരി സ്മാരക ഫോക് ലോർ പുരസ്‌കാരം ക്ഷേത്രകലാ അക്കാ ഡമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, പുരസ്‌കാര ജേതാവ് ഡോ . കെ. കെ. എൻ കുറുപ്പിന് പുരസ്‌കാര സമർപ്പണം നടത്തി അനുസ്മരണ പരിപാടികൾ ഉത്‌ഘാടനം ചെയ്തു .

പഠനകേന്ദ്രം കോളേജ് വിദ്യാർത്ഥികൾക്കായി ' വർത്തമാനകാലവും ഫോക് ലോറും ' എന്ന വിഷയത്തിൽ നടത്തിയ ഉത്തരമേഖല ഫോക് ലോർ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഇ.പി. അനുശ്രീ ബാബു (വടകര), രണ്ടാം സമ്മാനം നേടിയ സി. വിസ്മയ (പയ്യന്നുർ ) എന്നിവർക്കുള്ള പുരസ്‌കാരം ഡോ. കെ. കെ..എൻ കുറുപ്പ് സമ്മാനിച്ചു .
ചടങ്ങിന് ടി.ഗോവിന്ദൻ (പൂരക്കളി കലാകാരൻ), എം.കെ.വത്സൻ പണിക്കർ(തെയ്യം കലാകാരൻ), സി.എം. നീലകണ്ഠൻ (ശില്പി), എം.വി.സുവർണിനി അന്തർജ്ജനം (വിഷ്ണു നമ്പൂതിരിയുടെ സഹധർമിണി) എന്നിവർ ചേർന്ന് സ്‌മൃതിദീപം തെളിയിച്ചു.

ഡോ. രാമന്തളി രവി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.
ഇ.പി. അനുശ്രീ ബാബു, സി. വിസ്മയ, ഡോ. എം.വി.ലളിതാംബിക ,വി. പ്രമോദ്, കുപ്പത്തി കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ . കെ. കെ. എൻ കുറുപ്പ് മറുമൊഴിയും, പി.വി. നാരായണ മാസ്റ്റർ സ്വാഗതവും, വി.വി.രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.തുടർന്ന് കണ്ണൂർ താവാം ഗ്രാമവേദിയുടെ നാടൻപാട്ട് "വടക്കൻ പെരുമ" അരങ്ങേറി









വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group