ലഹരിക്കെതിരെ ചോമ്പാൽ പ്രദേശത്തുകാർ നാളെ ഒത്തുചേരുന്നു

ലഹരിക്കെതിരെ ചോമ്പാൽ പ്രദേശത്തുകാർ നാളെ ഒത്തുചേരുന്നു
ലഹരിക്കെതിരെ ചോമ്പാൽ പ്രദേശത്തുകാർ നാളെ ഒത്തുചേരുന്നു
Share  
2025 Mar 14, 08:02 PM
vasthu
mannan
marmmam
marma

 ലഹരിക്കെതിരെ ചോമ്പാൽ

പ്രദേശത്തുകാർ നാളെ ഒത്തുചേരുന്നു 

 മുക്കാളി : പെറ്റവയറിനെ പോലും തിരിച്ചറിയാൻ ആകാതെ പോകുന്ന ലഹരി ഉപയോഗത്തിനെതിരെ വടകര എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ചോമ്പാൽ പ്രദേശത്തുകാർ ഒത്തുചേർന്ന് തട്ടോളിക്കര ഗുരുമഠം മുതൽ മുക്കാളി വരെ കൂട്ട നടത്തം സംഘടിപ്പിക്കുന്നു.

 ഈ നാട്ടിലെ ജനപ്രതിനിധികൾ എക്സൈസ് ,പോലീസ് ഉദ്യോഗസ്ഥർ വിവിധ കലാസാംസ്കാരിക സംഘടനസംഘടനകൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി ഒരു നാട് മുഴുവൻ ലഹരിക്കെതിരെ പോരാട്ടം തുടങ്ങുകയാണ്. 

മുഴുവൻ ആളുകളും ലഹരിക്കെതിരെ നടക്കുന്ന ഈ കൂട്ട നടത്തത്തിൽ അണിചേരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. 

തലമുറകളെ നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ മുഴുവൻ നാട്ടുകാരും ഈ കൂട്ടായ്മയിൽ അണിചേരുക. 

പിഞ്ചുകുഞ്ഞുങ്ങൾ പോലും അവർ അറിയാതെ ലഹരി മാഫിയുടെ കൈകളിൽ അകപ്പെടുന്നസാഹചര്യം കണ്ടില്ലെന്ന് നടിക്കാൻ നമുക്കാവില്ല .

ലാഭക്കൊതിയന്മാർ നമ്മുടെ അകത്തളങ്ങളെ പോലും കീഴടക്കുമ്പോൾ അതിനെതിരെ ഒരു ദേശം മുഴുവൻ പ്രതികരിക്കുകയാണ്.

കേട്ടുകേൾവി മാത്രമായിരുന്ന ലഹരി ഉപയോഗം നമ്മുടെ ഗൃഹാന്തരീക്ഷത്തെ അസ്വസ്ഥമാകുമ്പോൾ നമുക്ക് നോക്കിനിൽക്കാൻ ആകില്ല. 

നാടിൻറെ നന്മക്കായി നമുക്ക് ഒരുമിക്കാം അണിചേരാം *ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി*  എല്ലാവരുംനാളെ മാർച്ച 15 ന് വൈകുന്നേരം കൃത്യം 5 മണിക്ക് തട്ടോളിക്കര ശ്രീനാരായണ ഗുരു മഠത്തിൽ എത്തിച്ചേരാൻ ...പങ്കാളികളാവാൻ വിനയപൂർവ്വം സംഘാടകർ ആവശ്യപ്പെടുന്നു .

capture_1741965663

നവജനി |Nikhin Chand|Rajan Batheri|VRC Hospital #drugaddition #drugaddictionawareness


https://www.youtube.com/watch?v=Faiy0DQQmcI

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma
marma