
കൊച്ചി: രക്താർബുദം ബാധിച്ച ഒൻപതുവയസ്സുള്ള കുട്ടിക്ക് തിരുവനന്തപുരം റീജണൽ കാൻസർ സെൻ്ററിലെ ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ ഇതുസംബന്ധിച്ച് മൂന്നാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടു. രക്താർബുദത്തിന് ചികിത്സയിലിരിക്കെ 2018-ൽ മരിച്ച ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയുടെ പിതാവാണ് നഷ്ടപരിഹാരംതേടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടംവഴി ഹർജി നൽകിയത്. ചികിത്സയുടെ ഭാഗമായി നൽകിയ രക്തത്തിൽനിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്.
ആർസിസിയിൽ രക്തപരിശോധനയ്ക്കായി ഉപയോഗിക്കുന്ന സംവിധാനം എന്തെന്നും വിശദാംശം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കുട്ടിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സിച്ചത്. തുടർന്ന് ആർസിസിയിലേക്ക് മാറ്റി. ചികിത്സയുടെ ഭാഗമായി 49 തവണ കുട്ടിക്ക് രക്തം നൽകി. രക്തംനൽകിയ ഒരാൾ എച്ച്ഐവി ബാധിതനായിരുന്നെന്ന് പിന്നീട് കണ്ടെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group