
നെയ്യാറ്റിൻകര: ഗാന്ധിജിയുടെ പ്രപൗത്രനും ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ തുഷാർഗാന്ധിയെ നെയ്യാറ്റിൻകരയിൽ തടഞ്ഞ സംഭവത്തിൽ അഞ്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തു. ബിജെപി കൗൺസിലർ കുട്ടപ്പന മഹേഷ്, ജി.ജെ. കൃഷ്ണ. അനൂപ്, നിലമേൽ ഹരി, സൂരജ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ബുധനാഴ്‌ച വൈകീട്ട് പി. ഗോപിനാഥൻനായർ നാഷണൽ ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. തുഷാർഗാന്ധിയെ തടഞ്ഞുവച്ച സംഭവത്തിൽ സംഘാടകർ പരാതി നൽകിയിട്ടില്ല. ആർഎസ്എസിനെതിരേ തുഷാർഗാന്ധി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രസ്താവന പിൻവലിക്കില്ലെന്നാണ് തുഷാർഗാന്ധി പ്രവർത്തകരോടു പറഞ്ഞത്. തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് തുഷാർഗാന്ധിയും തിരിച്ച് മുദ്രാവാക്യം വിളിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group