പ്രീമിയം കഫെ, വാഴ നഴ്‌സറി, കരിക്ക് ഐസ്ക്രീം യൂണിറ്റ്

പ്രീമിയം കഫെ, വാഴ നഴ്‌സറി, കരിക്ക് ഐസ്ക്രീം യൂണിറ്റ്
പ്രീമിയം കഫെ, വാഴ നഴ്‌സറി, കരിക്ക് ഐസ്ക്രീം യൂണിറ്റ്
Share  
2025 Mar 13, 10:35 AM
vasthu
mannan

കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്നുനൽകൽ പദ്ധതി തുടരും. കാത്ത് ലാബ് കൂടുതൽ സൗകര്യപ്രദമാക്കും. ഡയാലിസിസ് സൗകര്യം വിപുലീകരിക്കും


കാസർകോട്: പശ്ചാത്തല വികസനത്തിനും സ്ത്രീകളുടെയും പിന്നാക്ക

ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾക്കും ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. മുൻബാക്കിയടക്കം 97.27 കോടിയുടെ വരവും 96.01 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന 1.26 കോടി നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻകൂടിയായ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അവതരിപ്പിച്ചത്. നിലവിലെ ഭരണസമിതിയുടെ അവസാന ബജറ്റെന്ന നിലയിൽ കഴിഞ്ഞ നാല് വർഷങ്ങളുടെ തുടർച്ചയായി എല്ലാ മേഖലയിലേക്കും അർഹമായ വിഹിതം നീക്കിവെച്ച് ജില്ലയുടെ ബഹുമുഖമായ വികസന കാഴ്ചപ്പാടോടെയാണ് ഇത്തവണയും ബജറ്റ് അവതരണം.


ദാരിദ്ര്യമാണ് ഏറ്റവും വലിയ ക്രൂരതയെന്ന രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അതിദാരിദ്ര്യ നിർമാർജനത്തിന് പ്രഥമ പരിഗണന നൽകി സംയുക്ത പദ്ധതികൾ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് ബജറ്റ് ആരംഭിച്ചത്. കാർഷികമേഖല, മൃഗസംരക്ഷണം, തീരമേഖല, പട്ടികജാതി-പട്ടികവർഗ വികസനം, വിജ്ഞാനകേരളപദ്ധതി, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലേക്കും അർഹമായ പരിഗണന നൽകിയിട്ടുണ്ട്. പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.


പതിവില്ലാത്തവിധം ആശംസയും ബജറ്റ് അവതരണത്തിനുശേഷം ചർച്ചയാണ് സാധാരണയുണ്ടാകുന്നതെങ്കിൽ കാസർകോട്ട് അതിന് ചെറിയ മാറ്റം. ബുധനാഴ്ച‌ രാവിലെ 11.30-നുശേഷം ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ബജറ്റ് അവതരിപ്പിച്ചു. എല്ലാവർക്കും പുസ്തകരൂപത്തിൽ ബജറ്റ് നൽകിയതിനാൽ കണക്കുകൾ വെവ്വേറെ വായിക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.


ബജറ്റ് ചർച്ച വ്യാഴാഴ്‌ച വൈകീട്ട് 4.30-നാണെന്നും ശേഷം നോമ്പുതുറയുണ്ടായിരിക്കുമെന്നും ആർക്കെങ്കിലും ആശംസയർപ്പിക്കാനുണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടെന്നും പ്രസിഡന്റ്റ് കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.ലക്ഷ്‌മി, സിജി മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷിനോജ് ചാക്കോ, ജോമോൻ ജോസ് എന്നിവർ തുടർന്ന് സംസാരിച്ചു. ബജറ്റ് അവതരണവേളയിൽ സാധരണഗതിയിൽ ആശംസാ പ്രസംഗമുണ്ടാകാറില്ലെന്നിരിക്കെയാണ് ഈ മാറ്റം.


ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യാമലക്ഷ്‌മി, ജില്ലാ പഞ്ചായത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ബജറ്റ് പ്രഹസനം -മുസ്‌ലിം ലീഗ് : ദീർഘവീക്ഷണമോ വികസന കാഴ്ചപ്പാടോയില്ലാത്ത ബജറ്റാണ് ജില്ലാ പഞ്ചായത്തിൽ ബുധനാഴ്ച അവതരിപ്പിക്കപ്പെട്ടതെന്ന് മുസ്‌ലിം ലീഗ് അംഗങ്ങൾ. സമസ്‌ത മേഖലകളെയും പരിഗണിക്കാത്ത ബജറ്റാണിത്. തെരുവുനായകളെ ഉൾപ്പെടെ വന്ധ്യംകരണം ചെയ്യാനുള്ള എബിസി കേന്ദ്രം നിർമിച്ചെങ്കിലും ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. വിജ്ഞാനകേരളത്തിൽ പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ രണ്ടുലക്ഷം വിദ്യാർഥികൾക്ക് തൊഴിൽ എന്ന പദ്ധതി കഴിഞ്ഞ നാലുവർഷം നടന്നിട്ടില്ല. തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കേ എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്. നിക്ഷേപക സംഗമം, ടുറിസം, എൻആർഐ മീറ്റ് എന്നിവ ലക്ഷങ്ങൾ പൊടിച്ച് നടത്തിയെങ്കിലും ജില്ലയ്ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. തീർത്തും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്ന പ്രഹസനമായ ബജറ്റവതരണമാണ് ഇപ്രാവശ്യം ഉണ്ടായത്. ബജറ്റിനെ പൂർണമായും എതിർക്കുന്നു. ചന്ദ്രഗിരിക്കിപ്പുറം വടക്ക് ഭാഗം ജില്ലയിൽ തന്നെയാണോ എന്ന് ഈ ബജറ്റവതരണത്തിന് ശേഷം സംശയിക്കുകയാണ്. ബജറ്റ് ആശംസാപ്രസംഗത്തിൽനിന്നും വിട്ടുനിന്നെന്നും മുസ്ലിം ലീഗ് ജനപ്രതിനിധികൾ പറഞ്ഞു.


ബജറ്റ് ഒറ്റനോട്ടത്തിൽ


ഭവനപദ്ധതിക്കായി 12 കോടി. കഴിഞ്ഞവർഷങ്ങളിൽ 40 കോടിയോളം ചെലവഴിച്ചു.


കാർഷികമേഖലയിൽ വൈവിധ്യവത്കരണവും നൂതന ആശയവും ഉൾപ്പെടുത്തിയുള്ള പദ്ധതിക്കായി 1.75 കോടി


ക്ഷീരകർഷകർക്ക് റിവോൾവിങ് ഫണ്ട്, പാലിന് സബ്‌സിഡി എന്നിവ തുടരും


മത്സ്യബന്ധനമേഖലയിലും ഉൾനാടൻ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനും മത്സ്യത്തൊഴിലാളികൾക്ക് വല വാങ്ങാനും പദ്ധതികൾ. തീരദേശമേഖലയിൽ പിഎസ്‌സി പരിശീലനം. ബേക്കൽ ഫിഷറീസ് സ്‌കൂളിൽ കടലറിവ് മ്യൂസിയം സ്ഥാപിക്കും.


പട്ടികജാതി പട്ടികവർഗമേഖലയിൽ പശ്ചാത്തല വികസനത്തിനൊപ്പം കമ്യൂണിറ്റി ഹാളുകളെ ഇ-വിജ്ഞാന കേന്ദ്രങ്ങളാക്കും. തലശ്ശേരി എൻടിടിഎഫുമായി സഹകരിച്ച് യുവതീയുവാക്കൾക്ക് തൊഴിൽ നൈപുണി പരിശീലനം നടപ്പാക്കും. ഈ മേഖലയിലേക്ക് 9.90 കോടി നീക്കിവെച്ചു.


14-ാം പഞ്ചവത്സരപദ്ധതിയിലെ പ്രധാന ലക്ഷ്യമായി വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാനുള്ള ഇടപെടൽ, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തും.


ഉന്നതവിദ്യാഭ്യാസമേഖലയിൽ മുൻപന്തിയിലുള്ള സ്ത്രീകളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ വിജ്ഞാനകേരളത്തിലൂടെയും തൊഴിൽസംരംഭങ്ങളിലൂടെയും ഇടപെടും.


ജില്ലാ പഞ്ചായത്ത് കാൻറീൻ പ്രീമിയം കഫെയാക്കും


ടിഷ്യു കൾച്ചർ വാഴ നഴ്‌സറി ആരംഭിക്കും.


കരിക്ക് കൊണ്ട് ഐസ്ക്രീം, ഷേക്ക് എന്നിവ ഉണ്ടാക്കുന്ന യൂണിറ്റുകൾ ആരംഭിക്കുന്നതിന് സൗകര്യമൊരുക്കും


കളിപ്പാട്ട നിർമാണ യുണിറ്റ് കുടുംബശ്രീയുമായി സഹകരിച്ച് ആരംഭിക്കും


മടിക്കൈയിലെ ജനകീയാസൂത്രണ രജതജൂബിലി മന്ദിരം കലയുടെയും കുടുംബശ്രീയുടെയും ഉത്തരമേഖലാ പരിശീലന കേന്ദ്രമാക്കും


ഉദയഗിരിയിലെ വനിതാ ഹോസ്റ്റലിന് സമാനമായി നീലേശ്വരത്തെ അപ്പാരൽ പാർക്കിൽ വനിതാ ഹോസ്റ്റൽ നിർമിക്കും


കുടുംബശ്രീയുടെ സഹായത്തോടെ ഭക്ഷണത്തെരുവുകൾ ആരംഭിക്കും


സ്കൂ‌ളുകളിൽ ഓപ്പൺ ജിമ്മുകൾ, കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം തടയാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും


ചീമേനി തുറന്ന ജയിലിനോടനുബന്ധിച്ച് ലഹരിവിമുക്തികേന്ദ്രവും തൊഴിൽ പരിശീലന കേന്ദ്രവും സ്ഥാപിക്കും


സെന്റർ ഫോർ മാനേജ്‌മെൻ്റ് ഡിവലപ്‌മെൻ്റുമായി സഹകരിച്ച് സ്‌കുൾ വിദ്യാർഥികൾക്കായി റിഥം പദ്ധതി


വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3.75 കോടി


ജില്ലാ ആസ്പത്രിയിലെ ചികിത്സാസൗകര്യം കൂടുതൽ വിപുലീകരിക്കും


ജില്ലാ ഹോമിയോ ആസ്‌പത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ്


ആരോഗ്യമേഖലയ്ക്ക് 9.50 കോടി



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra