
ചെറായി: എടവനക്കാട് അണിയിൽ കടപ്പുറം ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ -താലപ്പൊലി മഹോത്സവത്തിന് മേൽശാന്തി അഞ്ചുതൈക്കൽ അജയൻ കൊടിയേറ്റി. 14-ന് സമാപിക്കും.
കൊടിയേറ്റിന് ശേഷം പൂമൂടൽ, താലംവരവ്, നൃത്താർച്ചന, കൈകൊട്ടിക്കളി, ഭക്തിഗാനസുധ എന്നിവ നടന്നു. വ്യാഴാഴ്‌ച രാവിലെ കലശാഭിഷേകം, വൈകീട്ട് 6-ന് സൗന്ദര്യലഹരി പാരായണം. 6.30-ന് സോപാനസംഗീതം, 7-ന് താലംവരവ്, 8-ന് സ്കിറ്റ്, തുടർന്ന് ഭജൻസ്, കൈകൊട്ടിക്കളി. 14-ന് രാവിലെ 9-ന് കാഴ്ച്‌ചശിവേലി, പഞ്ചാരിമേളം.
10.30-ന് സമുദ്രപൂജ, മീനൂട്ട്, ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് 5-ന് പകൽപ്പൂരം, 7-ന് ഭുവനേശ്വരീദേവിക്ക് പൊങ്കാല, നാടൻപാട്ട്. വൈപ്പിൻ : എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നുവരുന്ന മാലിപ്പുറം സ്വതന്ത്ര മൈതാന നവീകരണം വിവാദത്തിൽ. 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് മൈതാന നവീകരണ പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ 20 മീറ്റർ വീതിയും 40 മീറ്റർ വീതിയുമായി ഫൈവ്സ് ഫുട്‌ബോളിന് മാത്രം ഉപയോഗിക്കാവുന്ന കളിക്കളമാക്കി ഒതുക്കി.
ശേഷിക്കുന്ന ഇടം പൊതുയോഗസ്ഥലവും നടപ്പാതയും ഒപ്പൺ ജിംനേഷ്യവും പാർക്കിങ് ഏരിയയുമാക്കി മാറ്റുകയാണ്. ഹാർബർ എൻജിനിയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല. കാലങ്ങളായി ഫുട്ബോളും ക്രിക്കറ്റുമൊക്കെ കളിച്ചുവന്നിരുന്ന മൈതാനത്തിന്റെറെ വീതി 5.5.6 മീറ്ററും നീളം 67 മീറ്ററുമാണ്. ഈ കളിക്കളത്തെ കേവലം ഒരു പൊതുയോഗസ്ഥലമാക്കി മാറ്റിത്തീർക്കുകയാണെന്ന് കഴിഞ്ഞദിവസം മൈതാനത്ത് ചേർന്ന യോഗം കുറ്റപ്പെടുത്തി.
യോഗം മാലിപ്പുറം സ്വതന്ത്ര മൈതാനം സംരക്ഷണ സമിതി രൂപവത്കരിച്ച് ബന്ധപ്പെട്ടവരെ എതിർപ്പ് അറിയിക്കാൻ തീരുമാനിച്ചു. തീരുമാനമനുസരിച്ച് ഈ ആവശ്യമുന്നയിച്ച് എംഎൽഎയ്ക്ക് കത്ത് നൽകുകയും ചെയ്തു.
സംസ്ഥാനാടിസ്ഥാനത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ ഇവിടെ നടന്നുവന്നിരുന്നതാണ്. ഇതിനാവശ്യമായ 55 മീറ്റർ നീളവും 35.6 മീറ്റർ വീതിയും ഉള്ള കളിസ്ഥലം നീക്കിവയ്ക്കുകയും കാണികൾക്കുള്ള സൗകര്യങ്ങൾ ഉണ്ടാകുകയും വേണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സംരക്ഷണ സമിതി രൂപവത്‌കരണ യോഗത്തിൽ കെ.ജെ. ഫ്രാൻസിസ് അധ്യക്ഷനായി.
സി.ജി. ബിജു സ്വാഗതം പറഞ്ഞു. ബെൻസാദ്, ജാക്‌സൻ, ഷെമീൻ കളരിക്കൽ, റൂബൻ, എം.ബി. ജയഘോഷ്, വി.കെ. സമ്പത്ത്‌കുമാർ, എം.ജി. സേവ്യർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
എളങ്കുന്നപ്പുഴ പഞ്ചായത്തംഗം വി.കെ. സമ്പത്ത്‌കുമാർ രക്ഷാധികാരിയായും മുൻ പഞ്ചായത്തംഗം സി.ജി. ബിജു ചെയർമാനും ഫുട്‌ബോളറും കോച്ചുമായ വിമൽ കൺവീനറുമായാണ് സംരക്ഷണ സമിതി രൂപവത്കരിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group