'വാക്കബിൾ കൊച്ചി' ഓൺ നഗരം ഇനി കാൽനട സൗഹൃദമാകും

'വാക്കബിൾ കൊച്ചി' ഓൺ നഗരം ഇനി കാൽനട സൗഹൃദമാകും
'വാക്കബിൾ കൊച്ചി' ഓൺ നഗരം ഇനി കാൽനട സൗഹൃദമാകും
Share  
2025 Mar 13, 10:26 AM
vasthu
mannan

കൊച്ചി: കാൽനടയാത്രക്കാർക്ക് നഗരത്തിലൂടെ ഇനി സുഖസുന്ദരമായി നടക്കാം. നടപ്പാതയിലെ പാർക്കിങ്, കൈയേറ്റം പോലുള്ള തടസ്സങ്ങളെല്ലാം ഉടനെ ഗുഡ്ബൈ പറയും. കൊച്ചിയെ കാൽനടയാത്രാ സൗഹൃദനഗരമാക്കുന്നതിനായി കോർപ്പറേഷൻ വിഭാവനം ചെയ്ത‌ 'വാക്കബിൾ കൊച്ചി' പദ്ധതിയുടെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. കോർപ്പറേഷന്റെ എഴുപത്തിനാല് വാർഡുകളിലുമുള്ള കാൽനടയാത്രാ സൗകര്യങ്ങൾ ജനപങ്കാളിത്ത ഓഡിറ്റുകളിലൂടെ പഠന വിധേയമാക്കും. തുടർന്ന് കാൽനടയാത്രയ്ക്ക് അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് വാക്കബിൾ കൊച്ചി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നടപ്പാതകൾ ഘട്ടം ഘട്ടമായി സഞ്ചാരയോഗ്യമാക്കും.


ഓരോ ഡിവിഷനിലും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റോഡുകളായിരിക്കും ആദ്യം വികസിപ്പിക്കുക. ജിഐഇസഡ് ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെ, ഇന്തോ-ജർമൻ വികസന സഹകരണ പദ്ധതിയായ സസ്റ്റൈനബിൾ അർബൻ മൊബിലിറ്റി എയർ ക്വാളിറ്റി, ക്ലൈമറ്റ് ആക്ഷൻ അക്സസിബിലിറ്റി പ്രോജക്‌ടിന് കീഴിൽ സി-ഹെഡിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി കോർപ്പറേഷൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക.


പ്രയോറിറ്റി വാക്കിങ് നെറ്റ്‌വർക്ക്


കോർപ്പറേഷന്റെ മാസ്റ്റർ പ്ലാൻ 2040 മുൻനിർത്തി വാർഡ്‌തലത്തിൽ ഏറ്റവും അധികം കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന 'പ്രയോറിറ്റി വാക്കിങ് നെറ്റ്‌വർക്ക് കണ്ടെത്തുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. നഗരത്തിൽ എത്ര കിലോമീറ്റർ റോഡ് നെറ്റ്‌വർക്ക് ഉണ്ടെന്നും അതിൽ എത്ര ഫുട്‌പാത്തുകൾ ഉണ്ടെന്നും ഇതിൽ മോശം അവസ്ഥയിലുള്ള എത്ര ഫുട്പാത്തുകൾ ഉണ്ടെന്നും കണ്ടെത്താൻ സാധിക്കും.


പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോർപ്പറേഷനിലെ എല്ലാ വാർഡുകളിലെയും പ്രയോറിറ്റി വാക്കിങ് നെറ്റ‌്വർക്ക് സ്‌മാർട്ട്ഫോൺ ഉപയോഗിച്ച് ജനപങ്കാളിത്തത്തോടെ ഓഡിറ്റ് ചെയ്യും. ഇതിനായി വിവിധ സംഘടനകൾ, വിദ്യാഭ്യാസേതര സ്ഥാപനങ്ങൾ എന്നിവയുടെ സഹായം ലഭ്യമാക്കും. അടുത്ത ഘട്ടത്തിൽ ഓഡിറ്റിലൂടെ ശേഖരിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്ന രീതിയിൽ സി-ഹെഡ് വെബ്‌സൈറ്റിൽ ഒരു ഡിജിറ്റൽ ഡാഷ്ബോർഡിൽ പ്രസിദ്ധീകരിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പദ്ധതിക്കായി ഒരു ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാൻ തയ്യാറാക്കുക.


പുതിയ കാൽവെപ്പ്


കൊച്ചി നഗരത്തിലെ കാൽനട യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വാക്കബിൾ കൊച്ചി പദ്ധതി ഒരു പുതിയ കാൽവെപ്പാകുമെന്ന് മേയർ എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അധ്യക്ഷത വഹിച്ചു. ജിഐഇസഡ് ഇന്ത്യ പ്രതിനിധി ശിരീഷ് മഹേന്ദ്ര, സിറ്റി കോഡിനേറ്റർ കൃഷ്ണേന്ദു മണി എന്നിവർ പ്രേപ്രാജക്‌ട് ആമുഖാവതരണം നടത്തി. സൈന്റർ ഫോർ ഹെറിറ്റേജ് എൻവയൺമെൻ്റ് ആൻഡ് ഡിവലപ്‌മെൻ്റ് ഡയറക്‌ടർ ഡോ. രാജൻ, സി.എ), ഷക്കീർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.ഡി. വത്സലകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ, അഡ്വ. മിനിമോൾ എന്നിവർ പങ്കെടുത്തു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra