
തൊടുപുഴ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് മാതൃകയായ കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച്, ദാരിദ്ര്യ ലഘൂകരണവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് തൊടുപുഴ ബ്ലോക്കിൽ മൈക്രോ എന്റർപ്രൈസസ് റിസോഴ്‌സ് സെൻ്റർ പദ്ധതിക്ക് തുടക്കമായി. മുനിസിപ്പൽ ചെയർപേഴ്‌സൺ സബീനാ ബിഞ്ചു പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം നടത്തി. തൊടുപുഴ ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക സാധ്യതകൾ മനസ്സിലാക്കി സൂക്ഷ്‌മസംരംഭങ്ങൾ ആരംഭിക്കുകയും നിലവിലുള്ള സംരംഭങ്ങളെ സുസ്ഥിരമാക്കുകയുംചെയ്യുക എന്നതാണ് മൈക്രോ എൻ്റർപ്രൈസസ് റിസോഴ്‌സ് സെൻ്റർ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ആധുനിക വിവരസാങ്കേതികവിദ്യകൾ ഉപയോഗിച്ച് വൈവിധ്യമാർന്ന തൊഴിൽ മേഖലകളിലേക്ക് കുടുംബശ്രീ സംരംഭകരെ നയിക്കാനും സ്ത്രീകൾക്ക് അറിവും വൈദഗ്‌ധ്യവും പദ്ധതി ലക്ഷ്യമിടുന്നത്. ഷിബു ജി. (എഡിഎംസി കുടുംബശ്രീ ജില്ലാ മിഷൻ ഇടുക്കി) അധ്യക്ഷതവഹിച്ചു. അരുൺ വി.എ. (ജില്ല പ്രോഗ്രാം മാനേജർ) പദ്ധതി വിശദീകരണം നടത്തി. സുഷമ ജോയി, ജി.എസ്. ദേവസേനൻ,, ശ്രീജ രാജീവ്, ഏലിയാമ്മ ജോൺസൺ, ബീനാ വിനോദ്. ജിൻസി വർഗീസ്, പി.ജി. സരസ്വതി, സുനിത സനിൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group