ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു

ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു
ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു
Share  
2025 Mar 13, 10:23 AM
vasthu
mannan

തൊടുപുഴ: വനിതാ-ശിശുവികസനവകുപ്പ്, ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേത്യത്വത്തിൽ ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റർചെയ്ത ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ മേധാവികൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.


അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെൻ്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈജു പി.ജേക്കബ് നിർവഹിച്ചു. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ അധ്യക്ഷതവഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ വി.ഐ. നിഷ, ഓർഫനേജസ് അസോസിയേഷൻ ജില്ലാ ട്രഷറർ ജോഷി മാത്യു, ഡിസിപിയു സോഷ്യൽ വർക്കർ അമലു മാത്യു എന്നിവർ പ്രസംഗിച്ചു.


ബാലനീതിനിയമം, മിഷൻ വാൽസല്യ, ബാലസൗഹൃദ ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ നടത്തിപ്പ് മുതലായ വിഷയങ്ങളിൽ അഡ്വ. മനിതാ മൈത്രി, എം.എൻ. ദിപു സി. റിറ്റി. ഷാനോ ജോസ്, ജോമറ്റ് ജോർജ്, ജാക്വിലിൻ തങ്കച്ചൻ, ആഷ്‌ന ബേബി എന്നിവർ ക്ലാസുകൾ നയിച്ചു. ഇടുക്കി ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റർചെയ്ത 44 ശിശുസംരക്ഷണ സ്ഥാപനങ്ങളിൽനിന്നുള്ള ജീവനക്കാർ പരിശീലനപരിപാടിയിൽ പങ്കെടുത്തു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra