
കുമ്മനം കേരളത്തിൽ ദിനംപ്രതി വർധിച്ചുവരുന്ന ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ വനിതകൾ മുന്നിട്ടിറങ്ങണമെന്നും ജനകീയ കൂട്ടായ്മകൾ ഉണ്ടാകണമെന്നും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി. കുമ്മനം നേതാജി ഗ്രന്ഥശാലയിൽ നടത്തിയ ലഹരിവിരുദ്ധ ക്ലാസും വനിതാദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല പ്രസിഡൻ്റ് എ.കെ. ജോസഫ് അധ്യക്ഷനായി. എക്സൈസ് സിവിൽ ഓഫീസർ ബി. സുമേഷ് ക്ലാസ് നയിച്ചു. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി, ബുഷ്‌റ തൽഹത്ത്, കെ.കെ. മനു, ഡോ. ഗീതാ മാത്യു, തൽഹത്ത് അയ്യംകോയിക്കൽ, സി.എസ്. ശ്രീധരൻ, എം.ഡി. പൊന്നാറ്റ്, ഒ.എൻ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group