മാലാക്കായൽ മേഖലയിൽ ജലയാനങ്ങളുടെ വാർഷിക പരിശോധന

മാലാക്കായൽ മേഖലയിൽ ജലയാനങ്ങളുടെ വാർഷിക പരിശോധന
മാലാക്കായൽ മേഖലയിൽ ജലയാനങ്ങളുടെ വാർഷിക പരിശോധന
Share  
2025 Mar 13, 10:20 AM
vasthu
mannan

ചാത്തന്നൂർ നെടുങ്ങോലം, പരവൂർ മേഖലയിലെ യന്ത്രവത്കൃതമല്ലാത്ത ജലയാനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. 500-ഓളം യാനങ്ങളാണ് ഈ മേഖലയിലുള്ളത്. മാർച്ച് അവസാനം ഫിറ്റ്നസ് കാലാവധി അവസാനിക്കുന്ന യാനങ്ങളുടെ വാർഷിക പരിശോധനയാണ് നടന്നത്. കനാൽ ഓഫീസർ സി.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ലസ്ക‌ർ അബ്‌ദുൾ ഫത്തഹും പങ്കെടുത്തു.


100 കയാക്കുകൾ, 100 വളങ്ങൾ, കുട്ടവഞ്ചികൾ എന്നിവയാണ് നെടുങ്ങോലം, പരവൂർ മേഖലയിലുള്ളത്. മാലാക്കായൽ മേഖലയിൽ കണ്ടൽക്കാടുകൾ കാണാനും കയാക്കിങ്ങിനുമായി എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.


ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡ് സേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നുണ്ടോയെന്നും പരിശോധിച്ചു. അംഗീകൃത ലൈഫ് ഗാർഡുകളുടെ സേവനമില്ലാതെ പ്രവർത്തിച്ചിരുന്ന 60 കയാക്കുകളുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നു.ഇതിൽ 48 എണ്ണം ലൈഫ് ഗാർഡുകളുടെ മസ്റ്ററിങ് നടത്തി ലൈസൻസ് എടുത്തു.എന്നാൽ ബാക്കിയുള്ള കയാക്കുകൾ ഇതുവരെ ലൈസൻസ് പുതുക്കിയിട്ടില്ല.


ആറുമാസത്തിലൊരിക്കൽ ലൈഫ് ഗാർഡുകൾക്ക് മസ്റ്ററിങ് നടത്തേണ്ടതുണ്ട്. ഇത്തരത്തിൽ മസ്റ്ററിങ് നടത്താതെ കയാക്കുകൾ ഉപയോഗിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കനാൽ ഓഫീസർ സി.ആർ. ബൈജു പറഞ്ഞു.


യാനങ്ങളിൽ വിനോദസഞ്ചാരത്തിനായി പോകുന്നവർ കൃത്യമായ സേഫ്റ്റി ബ്രീഫിങ് നൽകാനും ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ മൂൺ കയാക്ക് അനുവദിക്കാത്തയിടങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ കയാക്കിങ് നടത്താമെന്നും കനാൽ ഓഫീസർ പറഞ്ഞു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra