
പോത്തൻകോട്: കഴിഞ്ഞ ദിവസം അന്തരിച്ച ശാന്തിഗിരി ആശ്രമം മുൻ
വൈസ് പ്രസിഡന്റും ഗുരുധർമപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി ധർമാനന്ദ ജ്ഞാനതപസ്വിക്ക് ഇന്ത്യൻ വ്യോമസേന സതേൺ എയർ കമാൻഡിന്റെയും എയർ വെട്രൻസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ വിടനൽകി.
ബുധനാഴ്ച രാവിലെ 11 മണിമുതൽ ആശ്രമം സ്‌പിരിച്വൽ സോണിൽ പൊതുദർശനം നടന്നു. നാലുമണിക്കു നടന്ന അനുസ്‌മരണ സമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ അഞ്ചാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ സംസാരിച്ചു.
പൊതുദർശനത്തിനുശേഷം വൈകീട്ട് ഏഴിന് ഗുരുവിൻ്റെ ഉദ്യാനത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്രത്യേക പ്രാർഥനകളോടെ സംസ്‌കാരച്ചടങ്ങുകൾ നടന്നു. നൂറുകണക്കിന് ഗുരുഭക്തർ പ്രാർഥനാച്ചടങ്ങുകളിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group