
ദ്വാരക : ലഹരിവസ്‌തുക്കൾ നിർമിക്കുകയും സംഭരിക്കുകയും ചെയ്യുന്നതിന്റെ ഉറവിടം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം.
കെസിബിസി മദ്യവിരുദ്ധസമിതി രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമിതി രൂപതാ പ്രസിഡന്റ് വി.ഡി, രാജു വലിയാറയിൽ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യ-ലഹരി വിരുദ്ധ സംസ്ഥാനസെക്രട്ടറി പ്രസാദ് കുരുവിള മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി രൂപതാ വികാരി ജനറാൾ ഫാ. പോൾ മുണ്ടോലിക്കൽ, ഫാ. സണ്ണി ജോസ് മഠത്തിൽ, ഫാ. ജോർജ് വർഗീസ്, ഫാ. തോമസ് കച്ചിറയിൽ, സിസ്റ്റർ ആനീസ് എബ്രഹാം എസ്.എച്ച്., ജോൺസൺ തൊഴുതുങ്കൽ, മാത്യു ആര്യപളളി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group